ബംഗളൂരു: കുടുംബ വഴക്കിനെത്തുടർന്ന് രണ്ടു മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി. ബംഗളൂരു കോടിഗെഹള്ളിയിൽ താമസിക്കുന്ന കുസുമയാണ് (35) ആറു വയസ്സുള്ള മകൻ ശ്രിയാൻ, ഒന്നര വയസ്സുള്ള മകൾ ചാർവി എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. കുസുമയും ഭർത്താവ് സുരേഷും കോടിഗെഹള്ളിയിലെ ഒരു അപ്പാർട്മെന്റിൽ താമസിച്ചുവരുകയായിരുന്നു. ഇരുവരും തമ്മിൽ വഴക്കായതോടെ മക്കളെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ ശേഷം കുസുമ വീട്ടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു.
സുരേഷ് തുമകൂരു സ്വദേശിയും കുസുമ മത്തിക്കരെ സ്വദേശിയുമാണ്. ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. രണ്ടു വർഷമായി കുടുംബം കോടിഗെഹള്ളിയിൽ താമസം തുടങ്ങിയിട്ട്. ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന് ചൂണ്ടിക്കാട്ടി കുസുമ കുറിപ്പെഴുതി വെച്ചിരുന്നു. കോടിഗെഹള്ളി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.