മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ഒരു കർഷകൻ കൂടി കവുങ്ങുകളിലെ മഞ്ഞളിപ്പ് രോഗം സൃഷ്ടിച്ച ആഘാതത്തിൽ ജീവനൊടുക്കി. സുള്ള്യ മർക്കഞ്ചയിലെ നാരായണ നായക് (55) ആണ് മരിച്ചത്. കവുങ്ങ് തോട്ടത്തിൽ രോഗം പടർന്ന് അടക്ക വിളവെടുപ്പ് നിലച്ച അവസ്ഥയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കർഷകർ.
ഈ മാസം മരിക്കുന്ന രണ്ടാമത്തെ കർഷകനാണിത്. ജനുവരി നാലിന് ആലെട്ടിയിലെ ജഗദീഷ് (56) മരിച്ചിരുന്നു. നാരായണ നായകിന് ഭാര്യയും ടിവി സീരിയൽ നടി ദിവ്യശ്രീ നായക് ഉൾപ്പെടെ രണ്ട് പെൺമക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.