ചൂ​ടി​ല്ലാ ഭ​ക്ഷ​ണ​ത്തി​ന് ചു​ട്ട പി​ഴ

ബം​ഗ​ളൂ​രു: ചൂ​ടു​ള്ള ഭ​ക്ഷ​ണം ന​ൽ​കാ​ത്ത ഹോ​ട്ട​ലി​ന് അ​ഡീ​ഷ​ന​ൽ ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മീ​ഷ​ൻ 7000 രൂ​പ പി​ഴ​യി​ട്ടു. കോ​റ​മം​ഗ​ള സ്വ​ദേ​ശി​യാ​യ ത​ഹാ​ര​യു​ടെ (56) പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 2022 ജൂ​ലൈ 30ന് ​കു​ടും​ബ​സ​മേ​തം ഹാ​സ​നി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ത​ഹാ​ര പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഹോ​ട്ട​ലി​ൽ ക​യ​റി​യ​ത്.

ഭ​ക്ഷ​ണം ത​ണു​ത്ത​താ​ണെ​ന്നും പു​തി​യ​ത​ല്ലെ​ന്നും ക​ണ്ട് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ചൂ​ടു​ള്ള ഭ​ക്ഷ​ണം ന​ൽ​കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞെ​ന്നു​മാ​യി​രു​ന്നു പ​രാ​തി.

പ്ര​മേ​ഹ​രോ​ഗി​യാ​ണെ​ന്നും പ്ര​ഭാ​ത​ഭ​ക്ഷ​ണം മു​ട​ങ്ങി​യ​തി​നാ​ൽ മ​രു​ന്ന് ക​ഴി​ക്കാ​നാ​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞു. കേ​സ് പ​രി​ഗ​ണി​ച്ച ക​മീ​ഷ​ൻ പ്ര​സി​ഡ​ന്റ് ബി. ​നാ​രാ​യ​പ്പ ഹോ​ട്ട​ലി​ന് പി​ഴ​യി​ടു​ക​യാ​യി​രു​ന്നു.

Tags:    
News Summary - fine for unheated food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.