ബംഗളൂരു: മെട്രോ സ്റ്റേഷനിൽ 20 മിനിറ്റിലധികം ചെലവഴിച്ചവർക്ക് ബംഗളൂരു മെട്രോ റെയിൽ കോർപറേഷന്റെ നടപടിയിൽ ഞെട്ടലുമായി യാത്രക്കാർ. കഴിഞ്ഞ ദിവസം മഴ കാരണം 25 മിനിറ്റ് സ്റ്റേഷനിൽ നിന്ന യാത്രക്കാരന് 50 രൂപയാണ് ബി.എം.ആർ.സി.എൽ പിഴയിട്ടത്.
മഴ കുറഞ്ഞപ്പോൾ സ്റ്റേഷനിൽനിന്നും പുറത്തിറങ്ങാനായി വിജയനഗർ മെട്രോ സ്റ്റേഷനിലെ എക്സിറ്റ് പോയന്റിൽ സ്മാർട്ട് കാർഡ് ഉപയോഗിച്ചപ്പോഴാണ് 50 രൂപ അധികമായി കാർഡിൽനിന്നും പോയതായി യാത്രക്കാരൻ ശ്രദ്ധിക്കുന്നത്.
അധികൃതരോട് അന്വേഷിച്ചപ്പോഴാണ് ഇങ്ങനെയൊരു നിയമമുള്ളതറിയുന്നത്. എന്നാൽ ഈ നിയമം മെട്രോയുടെ പ്രവർത്തനം തുടങ്ങിയതുമുതൽ ഉള്ളതാണെന്ന് നമ്മ മെട്രോ ഉദ്യോഗസ്ഥർ പറഞ്ഞു. ജനത്തിരക്ക് കുറക്കാനാണ് ഇത്തരമൊരു നിയമമെന്നും ഇതിനെക്കുറച്ചുള്ള വിവരങ്ങൾ മെട്രോ സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.