ബംഗളൂരു: കർണാടകയിലെ മദ്റസകൾക്ക് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ്ങിന്റെ (എൻ.ഐ.ഒ.എസ്) സഹായത്തോടെ ഔപചാരിക വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ. ബെളഗാവിയിൽ നടക്കുന്ന നിയമസഭ സംയുക്ത സെഷനിൽ ബി.എം. ഫാറൂഖ് എം.എൽ.സിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കന്നട, ജനറൽ സയൻസ് വിഷയങ്ങൾ മദ്റസകളിൽ പഠിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് ഹജ്ജ്-വഖഫ് മന്ത്രി ബി.ഇസഡ്. സമീർ അഹമ്മദ് ഖാനും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.