ബെ​ള​ഗാ​വി​യി​ലെ ദൂ​ത് സാ​ഗ​റി​ന് സ​മീ​പം ച​ര​ക്കു​വ​ണ്ടി പാ​ളം തെ​റ്റി​യ നി​ല​യി​ൽ

ദൂ​ത് സാ​ഗ​റി​ന് സ​മീ​പം ച​ര​ക്കു​വ​ണ്ടി പാ​ളം തെ​റ്റി

ബം​ഗ​ളൂ​രു: ഗോ​വ -ബെ​ള​ഗാ​വി റെ​യി​ൽ പാ​ത​യി​ൽ ബെ​ള​ഗാ​വി​യി​ലെ ദൂ​ത് സാ​ഗ​റി​ന് സ​മീ​പം ച​ര​ക്കു​വ​ണ്ടി പാ​ളം തെ​റ്റി. ദൂ​ത്സാ​ഗ​ർ, സോ​നാ​ലിം സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ക​ൽ​ക്ക​രി​യു​മാ​യി ബെ​ള്ളാ​രി​യി​ലെ തൊ​റ​ങ്ക​ല്ലി​ലെ ജി​ൻ​ഡാ​ൽ സ്റ്റീ​ൽ മി​ല്ലി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ച​ര​ക്കു​വ​ണ്ടി​യാ​ണ് പാ​ളം തെ​റ്റി​യ​ത്. ട്രെ​യി​നി​ന്റെ 11 ബോ​ഗി​ക​ൾ ട്രാ​ക്കി​ൽ​നി​ന്ന് വേ​ർ​പെ​ട്ടു. ഒ​രു ബോ​ഗി മ​റി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ബെ​ള​ഗാ​വി -ഹു​ബ്ബ​ള്ളി റൂ​ട്ടി​ലെ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചു. യ​ശ്വ​ന്ത്പു​രി​നും വാ​സ്കോ​ക്കു​മി​ട​യി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന വാ​സ്കോ​ഡ​ഗാ​മ എ​ക്സ്പ്ര​സി​ന്റെ സ​ർ​വി​സ് റ​ദ്ദാ​ക്കി. മ​റ്റു ചി​ല ട്രെ​യി​നു​ക​ൾ മ​ഹാ​രാ​ഷ്ട്ര വ​ഴി തി​രി​ച്ചു​വി​ട്ടു. 

Tags:    
News Summary - Freight train derails near Dood Sagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.