ജി 20 ​സ​മ്മേ​ള​നം: വേ​ദി​ക്ക​രി​കെ ഡ്രോ​ൺ, ൈഗ്ല​ഡ​ർ നി​രോ​ധ​നം

ബം​ഗ​ളൂ​രു: ജി 20 ​സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ൽ ജൂ​ലൈ എ​ട്ടി​ന് ഉ​ച്ച​ക്ക് ര​ണ്ട് വ​രെ ഹോ​ട്ട​ൽ താ​ജ് വെ​സ്റ്റ് എ​ൻ​ഡ് നി​ൽ​ക്കു​ന്ന വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡ്രോ​ൺ അ​ട​ക്ക​മു​ള്ള​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​രോ​ധി​ച്ചു. ജി-20 ​സ്​​പേ​സ് ഇ​ക്കോ​ണ​മി ലീ​ഡേ​ഴ്സ് സ​മ്മേ​ള​നം ജൂ​ലൈ ആ​റു​മു​ത​ൽ ഏ​ഴ് വ​രെ​യാ​ണ് ബം​ഗ​ളൂ​രു റേ​സ് കോ​ഴ്സ് റോ​ഡി​ലെ ഹോ​ട്ട​ൽ താ​ജി​ൽ ന​ട​ക്കു​ക.

സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന വി​ദേ​ശ​പ്ര​തി​നി​ധി​ക​ള​ട​ക്കം ഈ ​ഹോ​ട്ട​ലി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​തി​നാ​ലാ​ണ് പ്ര​ദേ​ശം താ​ൽ​ക്കാ​ലി​ക പ​റ​ക്ക​ൽ നി​രോ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ഡ്രോ​ൺ, ആ​ളി​ല്ലാ ചെ​റു​ആ​കാ​ശ വാ​ഹ​ന​ങ്ങ​ൾ, ​ൈഗ്ല​ഡ​ർ എ​യ​ർ​ക്രാ​ഫ്റ്റ്, വി​മാ​ന​ങ്ങ​ൾ എ​ന്നി​വ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഹോ​ട്ട​ൽ താ​ജ് വെ​സ്റ്റ് എ​ൻ​ഡി​ന്റെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ​റ​ത്ത​രു​ത്. ബം​ഗ​ളൂ​രു പൊ​ലീ​സ് മേ​ധാ​വി ബി. ​ദ​യാ​ന​ന്ദ​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 

Tags:    
News Summary - G20 summit: Drones and glider banned in near the stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.