ബംഗളൂരു: ആന്ധ്രപ്രദേശില്‍നിന്ന് ട്രെയിനിൽ ബംഗളൂരുവിലെത്തിച്ച മൂന്നു കിലോ കഞ്ചാവുമായി മൂന്നു മലയാളികളെ റെയില്‍വേ പൊലീസും ആര്.പി.എഫും ചേര്‍ന്ന് പിടികൂടി. ആലപ്പുഴ സ്വദേശികളായ ജോര്‍ജ് (34), തനാസ് (30), തലശ്ശേരി സ്വദേശി മുഹമ്മദ് മുസമില്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 43,500 രൂപ വിലമതിക്കുന്ന കഞ്ചാവും രണ്ടു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
വിശാഖപട്ടണത്തുനിന്നാണ് പ്രതികള്‍ കഞ്ചാവെത്തിച്ചത്. കെ.ആര്.പുരം റെയില്‍വേ സ്റ്റേഷനിലെത്തിയ ഗുവാഹതി-എസ്.എം.വി.ടി. എക്സ്പ്രസില്‍ സംശയകരമായി പെരുമാറിയ മൂന്നു പേരേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും ബംഗളൂരുവില്‍ വില്‍ക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും പ്രതികള്‍ വെളിപ്പെടുത്തി.
മറ്റൊരു സംഭവത്തില്‍ ഒഡീഷയില്‍നിന്ന് കഞ്ചാവെത്തിച്ച രണ്ടു പേരെ അറസ്റ്റു ചെയ്തു. ഒഡീഷ സ്വദേശികളായ സഞ്ജയ് നായക്, ചിരഞ്ജീവി നായക് എന്നിവരാണ് അറസ്റ്റിലായത്. പ്രശാന്തി എക്സ്പ്രസ് തീവണ്ടിയില്‍നിന്ന് 30,000 രൂപ വിലമതിക്കുന്ന കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്.
ലഹരിമരുന്നുകളുമായി മലയാളികൾ പിടിയിൽ
ബംഗളൂരു: ലഹരിമരുന്നുകളുമായി സീരിയല്‍ നടനുള്‍പ്പെടെ മൂന്നു മലയാളികളെ ബംഗളൂരു പൊലീസ് അറസ്റ്റു ചെയ്തു. സീരിയല്‍ നടന് ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗള്‍തൊടി ജതിന് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 191 ഗ്രാം എം.ഡി.എം.എ.യും 2.80 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ബംഗളൂരുവിലെ കോളജ് വിദ്യാര്‍ഥികള്‍ക്കാണ് പ്രതികള്‍ ലഹരിമരുന്ന് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്ന് എന്‍.ഐ.എഫ്.ടി. കോളജിന് സമീപത്തുവെച്ച് ആദ്യം രണ്ടു പ്രതികളെയാണ് പിടികൂടിയത്. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അഗര തടാകത്തിന് സമീപത്തെ സര്‍വിസ് റോഡില്‍ ലഹരിമരുന്നു വില്‍ക്കുകയായിരുന്ന മറ്റൊരു പ്രതിയെ പിടികൂടിയതെന്ന് ബംഗളൂരു സൗത്ത് ഈസ്റ്റ് ഡി.സി.പി. സി.കെ. ബാബ പറഞ്ഞു. നാർകോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് നിയമപ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.