ബംഗളൂരു: കർണാടക ഗവർണർ താവർ ചന്ദ് ഗെഹ് ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഗവർണർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും വരുംദിവസങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായും രാജ്ഭവൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞദിവസം കർണാടക പോസ്റ്റൽ വകുപ്പ് സംഘടിപ്പിച്ച കർണാപെക്സ് വാർഷിക സ്റ്റാമ്പ് പ്രദർശന സമാപന വേളയടക്കമുള്ള പൊതുപരിപാടികളിൽ ഗവർണർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.