മംഗളൂരു: അയോധ്യയിൽ 1992 ഡിസംബറിൽ കർസേവകർ ബാബരി മസ്ജിദ് തകർത്തതിന് സമാനമായ വിധിയാണ് ഉത്തര കന്നട ജില്ലയിലെ ഭട്കൽ മസ്ജിദിനെയും കാത്തിരിക്കുന്നതെന്ന് പ്രസ്താവിച്ച മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഉത്തര കന്നട എം.പി അനന്ത് കുമാർ ഹെഗ്ഡെക്ക് എതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.
ഭട്കൽ മസ്ജിദ് സംബന്ധിച്ച് തന്റെ അഭിപ്രായമല്ല ഹിന്ദു സമൂഹത്തിന്റെ തീരുമാനമാണെന്ന് എം.പി പറഞ്ഞിരുന്നു. ഹൈന്ദവ സനാതന ധർമങ്ങൾ ചവിട്ടിമെതിച്ച് മുന്നോട്ടുപോകുകയാണ് കോൺഗ്രസ്. അവരോടുള്ള എതിർപ്പിന് കാരണവും അതാണ്.
അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് ക്ഷണമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ അവിടെ പങ്കെടുക്കില്ലെന്നും പറയുന്നു. മുഖ്യമന്ത്രി ചെന്നില്ലെങ്കിലും രാമക്ഷേത്രം ഉദ്ഘാടനം നടക്കുമെന്നും എം.പി പറഞ്ഞു. ഉത്തര കന്നട ജില്ലയിലെ കുംട പൊലീസാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ അടിസ്ഥാനമാക്കി കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.