മംഗളൂരു: കനത്ത മഴയെതുടർന്ന് തിങ്കളാഴ്ച ഉഡുപ്പിയിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. നിരവധി കടകളിൽ നാശങ്ങൾ സംഭവിച്ചു. പ്രകൃതി ദുരന്തനിവാരണ സേന, പൊലീസ്, അഗ്നിശമന സേനകൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
പ്രസിദ്ധമായ ശ്രീകൃഷ്ണ മഠം പരിസരത്ത് വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലം വെള്ളത്തിൽ മുങ്ങിയനിലയിലാണ്. കൽസങ്ക, ബൈലകര, മഡദബെട്ടു, കറമ്പള്ളി, ഗുണ്ഡിബൈലു, നിട്ടൂർ, മൂഡനിഡമ്പൂർ, മൽപെ എന്നീ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.