ബംഗളൂരു: യശ്വന്ത്പുര, മെജസ്റ്റിക്, ബൈയപ്പനഹള്ളി റെയില്‍വേ സ്റ്റേഷനുകളില്‍ ഹെൽപ് ഡെസ്ക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. യാത്രക്കാര്‍ക്ക് അവരുടെ സംശയങ്ങളും പരാതികളുമായി ഹെല്പ് ഡെസ്കിനെ സമീപിക്കാമെന്ന് ബംഗളൂരു ഡിവിഷനല്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിക്ക് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചാൽ സംസ്ഥാനത്തെ മറ്റ് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലേക്കും ഈ സംരംഭം വ്യാപിപ്പിക്കും. ബംഗളൂരു ഡിവിഷന് നിലവില്‍ അനുവദിച്ച ജീവനക്കാരുടെ എണ്ണം 900 ആണ്. ഇതില്‍ 840 പേര് മാത്രമാണ് ഇപ്പോഴുള്ളത്. ബാക്കി ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.