ബംഗളൂരു: നഗരത്തിലെ കബ്ബൺ പാർക്കിൽ 10 നിലകളുള്ള കർണാടക ഹൈകോടതി അനക്സ് കെട്ടിടം നിർമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം. കബ്ബൺ പാർക്ക് വാക്കേഴ്സ് അസോസിയേഷൻ, ഹെറിറ്റേജ് ബേകു, വി ലവ് കബ്ബൺ പാർക്ക് എന്നിവയുടെ നേതൃത്വത്തിലാണ് പ്ലക്കാർഡുകളേന്തി പ്രതിഷേധം സംഘടിപ്പിച്ചത്.
കെട്ടിടം നിർമിക്കാൻ പലഭാഗത്തും ധാരാളം ഭൂമി ഉണ്ടായിട്ടും ഹരിത മേഖല തിരഞ്ഞെടുത്തതിനെ സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത അസോസിയേഷൻ പ്രസിഡന്റ് കെ. ഉമേഷ് പറഞ്ഞു. 300 ഏക്കറിൽ പരന്നുകിടന്നിരുന്ന ഉദ്യാനം ഇപ്പോൾ പകുതിയായെന്ന് പ്രിയ ചെട്ടി രാജഗോപാൽ പറഞ്ഞു. 10 ഏക്കറിലാണ് കോടതി സമുച്ചയം പണിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.