റിക്രൂട്ട്മെന്‍റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി

ബം​ഗ​ളൂ​രു: റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​ക​ളി​ല്‍ മു​സ്‍ലിം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഹി​ജാ​ബ് ധ​രി​ക്കാ​ന്‍ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി.

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​എം.​സി. സു​ധാ​ക​റും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​നം. ഈ​മാ​സം 28, 29 തീ​യ​തി​ക​ളി​ൽ നി​ര​വ​ധി സ​ർ​ക്കാ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് റി​ക്രൂ​ട്ട്‌​മെ​ന്റ് പ​രീ​ക്ഷ​ക​ൾ ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. നീ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലും ഹി​ജാ​ബ് അ​നു​വ​ദ​നീ​യ​മാ​ണ്. സ​ർ​ക്കാ​ർ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട സം​ഘ്പ​രി​വാ​ർ അ​നു​കൂ​ല സം​ഘ​ട​ന​ക​ള്‍, പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ഹി​ജാ​ബ് ധ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പ് പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം. മ​റ്റൊ​രാ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​തേ​ത​ര രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ ജ​ന​ങ്ങ​ള്‍ക്ക് ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും മ​ന്ത്രി എം.​സി. സു​ധാ​ക​ർ പ​റ​ഞ്ഞു.

ബി.​ജെ.​പി ഭ​ര​ണ​കാ​ല​ത്ത് ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും ക​ർ​ണാ​ട​ക പ​രീ​ക്ഷ അ​തോ​റി​റ്റി (കെ.​ഇ.​എ) പ​രീ​ക്ഷ​ക​ളി​ൽ ഹി​ജാ​ബി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ര്‍ണാ​ട​ക​യി​ല്‍ കോ​ൺ​ഗ്ര​സി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ഹി​ജാ​ബ് നി​രോ​ധ​നം നീ​ക്ക​ൽ. 2022 ജ​നു​വ​രി​യി​ൽ ഹി​ജാ​ബ് ധ​രി​ച്ച ആ​റു വി​ദ്യാ​ർ​ഥി​നി​ക​ളെ ഉ​ഡു​പ്പി ഗ​വ. പി.​യു കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ഹി​ജാ​ബ് വി​വാ​ദം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.

ഹി​ജാ​ബ് നി​രോ​ധ​ന​ത്തി​നെ​തി​രെ വി​ദ്യാ​ർ​ഥി​നി​ക​ൾ ന​ൽ​കി​യ ഹ​ര​ജി ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ത​ള്ളി. ഇ​തോ​ടെ യൂ​നി​ഫോം നി​ർ​ബ​ന്ധ​മാ​ക്കി​യ സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം ഹി​ജാ​ബ് നി​രോ​ധി​ക്ക​പ്പെ​ട്ടു.

കേ​സ് ഇ​പ്പോ​ൾ സു​പ്രീം​കോ​ട​തി​യി​ൽ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഇ​​പ്പോ​ൾ റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ​ക​ളി​ൽ മാ​ത്ര​മാ​ണ് ഹി​ജാ​ബ് ധ​രി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ​വെ​ങ്കി​ലും ഘ​ട്ടം​ഘ​ട്ട​മാ​യി സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഹി​ജാ​ബ് അ​നു​വ​ദ​നീ​യ​മാ​ക്കി​യേ​ക്കും.

Tags:    
News Summary - Hijab allowed in recruitment exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.