ഹോളി: ബംഗളൂരു- കണ്ണൂർ സ്‌​പെ​ഷ​ല്‍ ട്രെയിൻ നാളെ

ബം​ഗ​ളൂ​രു: ഹോ​ളി അ​വ​ധി​യി​ലെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും തി​രി​ച്ചും സ്‌​പെ​ഷ​ല്‍ ട്രെ​യി​ൻ അ​നു​വ​ദി​ച്ച​താ​യി ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ല്‍വേ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 11.55ന് ​ബൈ​യ​പ്പ​ന​ഹ​ള്ളി എം. ​വി​ശ്വേ​ശ്വ​ര​യ്യ ടെ​ര്‍മി​ന​ലി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന ബം​ഗ​ളൂ​രു- ക​ണ്ണൂ​ർ ഹോ​ളി എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ ട്രെ​യി​ൻ (06501) ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക​ണ്ണൂ​രി​ലെ​ത്തും.

18 എ.​സി. ത്രീ ​ട​യ​ര്‍ സ്ലീ​പ്പ​ര്‍ കോ​ച്ചു​ക​ളാ​ണു​ണ്ടാ​വു​ക. കെ.​ആ​ർ പു​രം (രാ​ത്രി 12.38), ബം​ഗാ​ർ​പേ​ട്ട്(​പു​ല​ര്‍ച്ചെ 1.23), സേ​ലം (പു​ല​ര്‍ച്ചെ 5.12), ഈ​റോ​ഡ് (രാ​വി​ലെ 6.25), തി​രു​പ്പൂ​ര്‍ (രാ​വി​ലെ 7.13), കോ​യ​മ്പ​ത്തൂ​ര്‍ (8.12), പാ​ല​ക്കാ​ട് (9.32), ഷൊ​ര്‍ണൂ​ര്‍ (10.22), തി​രൂ​ര്‍ (11.08), കോ​ഴി​ക്കോ​ട് (11.50) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്‌​റ്റോ​പ്പു​ണ്ടാ​കും.

ബു​ധ​നാ​ഴ്ച രാ​ത്രി 10.40ന് ​ക​ണ്ണൂ​രി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന ക​ണ്ണൂ​ർ- ബം​ഗ​ളൂ​രു ഹോ​ളി എ​ക്സ്പ്ര​സ് സ്‌​പെ​ഷ​ല്‍ ട്രെ​യി​ൻ (06502) വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ബം​ഗ​ളൂ​രു​വി​ലെ​ത്തും. കോ​ഴി​ക്കോ​ട് (രാ​ത്രി 11.45), തി​രൂ​ര്‍ (രാ​ത്രി 12.23), ഷൊ​ര്‍ണൂ​ര്‍ (പു​ല​ര്‍ച്ചെ 1.17), പാ​ല​ക്കാ​ട് (പു​ല​ര്‍ച്ചെ 2.17), കോ​യ​മ്പ​ത്തൂ​ർ(​പു​ല​ര്‍ച്ചെ 4.37), തി​രു​പ്പൂ​ര്‍ (രാ​വി​ലെ 5.28), ഈ​റോ​ഡ് (6.30), സേ​ലം ( 7.22), ബം​ഗാ​ർ​പേ​ട്ട് (10.48), കെ.​ആ​ർ പു​രം (11.38) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പു​ണ്ടാ​കും.

Tags:    
News Summary - Holi: Bengaluru-Kannur special train tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.