ബംഗളൂരു: വ്യവസായികളെ ഹണി ട്രാപ്പിൽ കുടുക്കി പണംതട്ടുന്ന സംഘത്തിലെ നാലുപേർ അറസ്റ്റിൽ.
ദമ്പതികളായ കലീം മുഹമ്മദ്, ഭാര്യ സബ, സഹായികളായ ഉബൈദ് റകീം, അതീഖ് എന്നിവരാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. വ്യവസായിയായ അതീഉല്ലയെ (48) കെണിയിൽപെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
തന്റെ ഭാര്യ സബയെ വിധവയെന്ന പേരിൽ അതീഉല്ലക്ക് കലീം പരിചയപ്പെടുത്തി നൽകിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. അവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരിചയപ്പെടുത്തിയത്.
ഒരു ദിവസം അതീഉല്ലയെ ആർ.ആർ നഗറിലെ ഹോട്ടലിലേക്ക് സബ വിളിച്ചുവരുത്തി. ഇരുവരും മുറിയിൽ കഴിയവെ പ്രതികൾ റൂമിലേക്ക് കയറി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇരുവരും തമ്മിലുള്ള ബന്ധം കുടുംബത്തിൽനിന്ന് മറച്ചുവെക്കാൻ ആറു ലക്ഷം രൂപ വ്യവസായിയിൽനിന്ന് സംഘം ആവശ്യപ്പെട്ടു. എന്നാൽ, വിവരമറിഞ്ഞെത്തിയ സി.സി.ബി സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നിരവധി വ്യവസായികളിൽനിന്ന് ഇത്തരത്തിൽ പ്രതികൾ പണം തട്ടിയതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ആർ.ആർ നഗർ പൊലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.