ബംഗളൂരു: അന്തരിച്ച എഴുത്തുകാരനും റേഡിയോ നാടക രചയിതാവുമായ ഹുസൈൻ കാരാടിയെ തനിമ കലാ സാഹിത്യ വേദി ബംഗളൂരു അനുസ്മരിച്ചു. നാട്ടിൻപുറ തനിമയും ഗ്രാമീണ ജീവിത സൗന്ദര്യവും രചനകളിൽ ഉൾപ്പെടുത്തിയ സാഹിത്യകാരനായിരുന്നു അദ്ദേഹമെന്ന് തനിമ ജില്ല സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.
ഹുസൈൻ കാരാടിയുടെ മകളും തനിമ സാഹിത്യ വിഭാഗം സെക്രട്ടറിയുമായ ഹസീന ഷിയാസ് പിതാവിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചു. ജനറൽ സെക്രട്ടറി ജസീം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആസിഫ് മടിവാള അധ്യക്ഷത വഹിച്ചു. അനീസ് മജസ്റ്റിക്, സലാം നാഗർഭാവി, അജ്മൽ നാസർ, സഹൽ കോട്ടക്കൽ, ഷമ്മാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.