ബംഗളൂരു: രാഷ്ട്രീയത്തിലെ കള്ള നാണയങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ മാത്രമേ മണ്ഡല വികസനം സാധ്യമാവുകയുള്ളൂവെന്നു എൻ.എ. ഹാരിസ് എം.എൽ.എ പറഞ്ഞു. ശാന്തിനഗർ മണ്ഡലത്തിൽ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിനഗറിലെ എൽ.ആർ നഗറിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര വിവേക് നഗറിൽ സമാപിച്ചു.
മുദ്രാവാക്യം വിളികളും പടക്കങ്ങളുമായി വമ്പൻ അകമ്പടിയോടെയാണ് ഘോഷയാത്ര അരങ്ങേറിയത്. മണ്ഡലത്തിലെ നേട്ടങ്ങളും എന്റെ കാഴ്ച്ചപ്പാടുകളും ജനം സ്വീകരിച്ചെന്നും ജനഹിതത്തിനനുസരിച്ച് തുടർന്നും നിലകൊള്ളുമെന്നും എൻ.എ. ഹാരിസ് പറഞ്ഞു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ, ഏരിയ കമ്മിറ്റി ഭാരവാഹികൾ, യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികൾ, മലബാർ മുസ്ലിം അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു. ടി.സി. സിറാജ്, കെ.സി. ഖാദർ, ശംസുദ്ദീൻ കൂടാളി, തർവീർ മുഹമ്മദ്, ടി.സി. ശബീർ, ഈസ നീലസന്ദ്ര, ആയാസ്, ഹനീഫ് കല്ലക്കൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.