എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു കെ.​ആ​ർ പു​രം ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ൽ മു​ഖ്യാ​തി​ഥി​യാ​യ മ​നോ​ജ് വി​ശ്വ​നാ​ഥ പൂ​ജാ​രി സം​സാ​രി​ക്കു​ന്നു

ഐ​ക്യ​സ​ന്ദേ​ശം പ​ങ്കു​വെ​ച്ച്​ ഇ​ഫ്താ​ർ മീ​റ്റ്​ ശ്ര​ദ്ധേ​യ​മാ​യി

ബം​ഗ​ളൂ​രു: എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു കെ.​ആ​ർ പു​രം ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ൽ മ​ത സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ദേ​ശീ​യ പ്ര​സി​ഡ​ന്റ് എം.​കെ. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. മു​ഖ്യാ​തി​ഥി​ക​ളാ​യ ഫാ. ​ജോ​മി ജോ​സ​ഫ്, മ​നോ​ജ് വി​ശ്വ​നാ​ഥ പൂ​ജാ​രി, ഉ​സ്താ​ദ് അ​ബ്ബാ​സ് നി​സാ​മി എ​ന്നി​വ​ർ വ്ര​താ​നു​ഷ്ഠാ​ന​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. മ​നു​ഷ്യ​ത്വ​ത്തി​ന്റെ​യും സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന്റെ​യും ആ​ശ​യ​ങ്ങ​ളെ​യാ​ണ് എ​ല്ലാ മ​ത​ങ്ങ​ളും പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന് മ​നോ​ജ് വി​ശ്വ​നാ​ഥ പൂ​ജാ​രി പ​റ​ഞ്ഞു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​ഹ​നീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ർ നീ​ല സാ​ന്ദ്ര, ഫൈ​സ​ൽ, സ​ലീം, യൂ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ബ്രാ​ഹീം, സൈ​ഫു​ല്ലാ​ഹ്, അ​നീ​സ്, ഷ​മീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.