ബംഗളൂരു: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനം ഞായറാഴ്ച ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1926 ജൂണ്‍ 26ന് രൂപം നല്കിയ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ‘ആദര്ശവിശുദ്ധിയോടെ നൂറാം വാര്‍ഷികത്തിലേക്ക്’ എന്ന മുദ്രാവാക്യവുമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ തീയതി പ്രഖ്യാപനം ബംഗളൂരുവിൽ നടക്കും. സമസ്ത നാഷനൽ എജുക്കേഷൻ കൗൺസിലിനു കീഴിലെ വിവിധ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും സമസ്തയുടെ വിവിധ പദ്ധതി പ്രഖ്യാപനവും ചടങ്ങിൽ നടക്കും.
സമസ്ത മുശാവറയുടെ കേരളത്തിനു പുറത്തെ ആദ്യ യോഗവും അന്നേ ദിവസം ബംഗളൂരുവിൽ നടക്കും. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പ്രവർത്തനങ്ങൾ കേരളത്തിന് പുറത്തും പരിചയപ്പെടുത്തുന്നതിന്റെകൂടി ഭാഗമായാണ് നൂറാം വാർഷിക ഉദ്ഘാടന സമ്മേളനം ബംഗളൂരുവിൽ സംഘടിപ്പിക്കുന്നത്.
കര്‍ണാടകക്കു പുറമെ കേരളം, തമിഴ്നാട് തുടങ്ങി മറ്റു സംസ്ഥാനങ്ങളില്‍നിന്നും നിരവധി പ്രവര്‍ത്തകര്‍ പാലസ് ഗ്രൗണ്ടില്‍ എത്തിച്ചേരും. രാവിലെ ഒമ്പതിന് തവക്കല്‍ മസ്താന് ദര്‍ഗ സന്ദർശനത്തോടെ പരിപാടികൾക്ക് തുടക്കമാവും.
10ന് സമ്മേളനനഗരിയില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനറും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും. വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം ആരംഭിക്കും. സ്വാഗതസംഘം ചെയര്മാന് എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതപ്രഭാഷണം നിർവഹിക്കും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം ബി.കെ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ബംബ്രാണ ആമുഖപ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യാതിഥിയായി സംബന്ധിക്കും.
കര്‍ണാടക സംസ്ഥാനത്തെ 2500 വിഖായ വളന്റിയര്‍മാരുടെ സമര്‍പ്പണം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നിർവഹിക്കും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സമസ്ത നൂറാം വാര്‍ഷിക പദ്ധതി പ്രഖ്യാപനം നടത്തും. കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, ആഭ്യന്തരമന്ത്രി ജി. പരമേശ്വര്‍, വഖഫ്-ന്യൂനപക്ഷ വകുപ്പ് മന്ത്രി സമീര്‍ അഹ്മദ് ഖാന്, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി, ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു, നഗരവികസന മന്ത്രി ബൈരതി സുരേഷ്, ഊർജമന്ത്രി കെ.ജെ. ജോര്‍ജ്, ചീഫ് വിപ്പ് സലീം അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, എന്‍.എ. ഹാരിസ് എം.എല്‍.എ, നസീര്‍ അഹ്മദ് എം.എല്‍.സി, റിസ്വാൻ അര്‍ഷാദ് എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്ലിയാര് കൊയ്യോട് പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ കേന്ദ്ര മുശാവറ നേതാക്കളായ എം.കെ. മൊയ്തീന്‍കുട്ടി മുസ്ലിയാര്, എം.സി. കുഞ്ഞഹമ്മദ് മുസ്ലിയാര് നെല്ലായ, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, കെ. ഉമര്‍ ഫൈസി മുക്കം തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.
രണ്ടാം വേദിയായ ഖുദ്ദൂസ് സാഹിബ് ഗ്രൗണ്ടില്‍ രാവിലെ ഒമ്പതിന് എസ്.കെ.എസ്.എസ്.എഫ് കര്‍ണാടക സംസ്ഥാന മീറ്റ് നടക്കും. ദേശീയ സമിതി ചെയര്‍മാനും കേരള പ്രസിഡന്റുമായ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സൈനുല്‍ ആബിദീന്‍ തങ്ങള്‍ ദഗ്ഗയട്ക്ക പ്രാർഥനക്ക് നേതൃത്വം നല്‍കും. കര്‍ണാടക സംസ്ഥാന പ്രസിഡന്റ് റഫീഖ് ഹുദവി കോലാര്‍ അധ്യക്ഷത വഹിക്കും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. റശീദ് ഫൈസി വെള്ളായിക്കോട്, സത്താർ പന്തലൂര്‍ എന്നിവർ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന എജുമീറ്റില് എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.കെ. അസ്ലം ഫൈസി സ്വാഗതപ്രഭാഷണം നടത്തും. ഖാസിമി ദാരിമി കിന്യ അധ്യക്ഷത വഹിക്കും. കര്‍ണാടക ധനകാര്യ സെക്രട്ടറി പി.സി. ജാഫര്‍ മുഖ്യാതിഥിയാവും. ഷാഹിദ് തിരുവള്ളൂര്‍, അബ്ദുല്‍ സുബ്ഹാന്, അബ്ദുല്‍ ഖയ്യൂം കടമ്പോട്, കെ.കെ. സലീം, ഇഖ്ബാല്‍ ബാലില എന്നിവർ നേതൃത്വം നല്‍കും. സ്വാഗതസംഘം ജനറൽ കൺവീനർ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, വൈസ് ചെയർമാൻ സാബിഖലി ശിഹാബ് തങ്ങൾ, കോഓഡിനേറ്റർ കെ. മോയിൻകുട്ടി മാസ്റ്റർ, വർക്കിങ് ചെയർമാൻ സിദ്ദീഖ് തങ്ങൾ, വർക്കിങ് കൺവീനർ പി.എം. ലത്തീഫ് ഹാജി, റഫീഖ് ഹുദവി കോലാരി, അനീസ് കൗസരി, ശംസുദ്ദീൻ കൂടാളി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.