ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ്, ഇന്ത്യൻ വനിതാ ലീഗ് ഫുട്ബാൾ മത്സരങ്ങൾ ശനിയാഴ്ച ബംഗളൂരുവിൽ നടക്കും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് ആതിഥേയരായ ബംഗളൂരു എഫ്.സി ജാംഷഡ്പുർ എഫ്.സിയെ നേരിടും. 10 കളിയിൽ ഒരൊറ്റ ജയം മാത്രം ക്രെഡിറ്റിലുള്ള മുൻ ചാമ്പ്യന്മാരായ ബംഗളൂരു പുതിയ പരിശീലകന് കീഴിലാണ് ഹോം ഗ്രൗണ്ടിൽ വിജയം തേടിയിറങ്ങുന്നത്. നാല് മത്സരങ്ങളിൽ സമനിലയും അഞ്ച് തോൽവിയുമടക്കം ഐ.എസ്.എൽ പോയന്റ് പട്ടികയിൽ ഒമ്പതാമതാണ് ബംഗളൂരു. മുൻ ലീഗ് ഷീൽഡ് ജേതാക്കളായ ജാംഷഡ്പുർ ഒമ്പതു കളിയിൽനിന്ന് ഒരു ജയവും മൂന്ന് സമനിലയും അഞ്ച് തോൽവിയുമടക്കം ആറു പോയന്റുമായി പട്ടികയിൽ പത്താമതാണ്.
ശനിയാഴ്ച വൈകീട്ട് 3.30ന് ഗരുഡ മാളിന് സമീപത്തെ ബംഗളൂരു ഫുട്ബാൾ സ്റ്റേഡിയത്തിലാണ് കിക്ക് സ്റ്റാർട്ട് എഫ്.സിയും ഈസ്റ്റ് ബംഗാളും തമ്മിലെ ഇന്ത്യൻ വനിത ലീഗ് മത്സരം. പോയന്റ് പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ് കിക്ക്സ്റ്റാർട്ട് എഫ്.സിയും ഈസ്റ്റ് ബംഗാളും. കേരളത്തിൽനിന്നുള്ള ചാമ്പ്യൻ ക്ലബായ ഗോകുലം കേരളയാണ് വനിതാ ലീഗിൽ നിലവിൽ ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.