ബംഗളൂരു: കെ.എൻ.എസ്.എസ് മത്തിക്കരെ കരയോഗം യുവജന വിഭാഗം ജ്വാല സംഘടിപ്പിച്ച ഇന്റർ കരയോഗം ഫുട്ബാൾ മത്സരത്തിൽ മത്തിക്കരെ കരയോഗം ചാമ്പ്യന്മാരായി. ചന്താപുര കരയോഗം റണ്ണർഅപ്പും ഹൊരമാവ് കരയോഗം മൂന്നാം സ്ഥാനവും നേടി. ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ്, ജോയന്റ് സെക്രട്ടറി ഹരീഷ് കുമാർ, എം.എം.ഇ.ടി പ്രസിഡന്റ് ആർ. മോഹൻദാസ്, ട്രഷറർ സതീഷ് കുമാർ, മഹിള വിഭാഗം പ്രസിഡന്റ് ശാന്ത മനോഹർ, കരയോഗം പ്രസിഡന്റ് ശ്രീകുമാർ കുറുപ്പ്, സെക്രട്ടറി ടി. ദാസ് എന്നിവർ സമ്മാനവിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.