ബംഗളൂരു: മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെ ജീവിതത്തെ ആസ്പദമാക്കി സഹോദരി കവിത ലങ്കേഷ് ഒരുക്കിയ ‘ഗൗരി’ എന്ന ഡോക്യുമെന്ററിക്ക് അന്താരാഷ്ട്ര പുരസ്കാരം. മോൺട്രിയലിലെ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലാണ് ബെസ്റ്റ് ലോങ് ഡോക്യുമെന്ററി അവാർഡ് കരസ്ഥമാക്കിയത്. 2017ൽ ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ഗൗരിയുടെ ജീവിതത്തെ സമകാലിക ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ വിട്ടുവീഴ്ചയില്ലാതെ അവതരിപ്പിക്കാൻ ഡോക്യുമെന്ററിക്ക് കഴിഞ്ഞതായി ജൂറി വിലയിരുത്തി. ആംസ്റ്റർഡാം കേന്ദ്രമായ ഫ്രീ പ്രസ് അൺ ലിമിറ്റഡാണ് ‘ഗൗരി’ പുറത്തിറക്കിയത്. ഓസ്കർ നോമിനേഷൻ നേടിയ ‘ഓൾ ദാറ്റ് ബ്രീത്സ് ’ ആണ് ബെസ്റ്റ് ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ റണ്ണറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.