ബംഗളൂരു: അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾചറൽ സൊസൈറ്റി വനിതവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതസംഗമം സംഘടിപ്പിക്കും. ഞായറാഴ്ച വൈകീട്ട് നാലിന് മൈസൂർ റോഡ് ബ്യാറ്റരായനാപുരയിലെ ഡി.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ കവയിത്രി ഇന്ദിര ബാലൻ ‘സ്ത്രീജീവിതത്തിന്റെ വർത്തമാനകാല മുഖം’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. വനിത വിഭാഗം ചെയർപേഴ്സൻ പ്രസന്ന പ്രഭാകർ അധ്യക്ഷത വഹിക്കും. തുടർന്ന് അംഗങ്ങൾ പങ്കെടുക്കുന്ന ചർച്ചയും വിനോദകലാപരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.