ബംഗളൂരു: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നേതാക്കൾക്ക് ശനിയാഴ്ച സ്വീകരണം നൽകും. സംസ്ഥാന അമീർ പി. മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ് എന്നിവരാണ് ബംഗളൂരുവിൽ എത്തുന്നത്. ജെ.സി നഗർ ഫൺവേൾഡിന് സമീപത്തുള്ള അസ്ലം പാലസിലാണ് പരിപാടി.
രാവിലെ 9.30ന് തുടങ്ങി ഉച്ചക്ക് ഒന്നിന് സമാപിക്കും. പ്രസ്ഥാനപ്രവർത്തകർ, അനുഭാവികൾ, ഖുർആൻ സ്റ്റഡി സെന്റർ, എഎച്ച്.എം.എസ് സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള-ബംഗളൂരു മേഖല പ്രസിഡന്റ് റഹീം കോട്ടയം അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.