മംഗളൂരു: ഉഡുപ്പി-ചിക്കമഗളൂരു ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി മുൻ എം.പി ജയപ്രകാശ് ഹെഗ്ഡെ ബുധനാഴ്ച വരണാധികാരി ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ. വിദ്യാകുമാരി മുമ്പാകെ പത്രിക നൽകി.
ഊർജ മന്ത്രി കെ.ജെ. ജോർജ്, വിനയകുമാർ സൊറകെ എന്നിവർ അനുഗമിച്ചു.ഉഡുപ്പി-ചിക്കമഗളൂരു ബി.ജെ.പി സ്ഥാനാർഥിയും ലെജിസ്ലേറ്റിവ് കൗൺസിൽ പ്രതിപക്ഷ നേതാവുമായ കോട്ട ശ്രീനിവാസ പൂജാരി ബുധനാഴ്ച പത്രിക സമർപ്പിച്ചു. മുൻ മന്ത്രി സി.ടി. രവി, യശ്പാൽ സുവർണ എം.എൽ.എ, ജെ.ഡി.എസ് നേതാവ് ഭൊജെ ഗൗഡ എന്നിവർ കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.