ബംഗളൂരു: മാറത്തഹള്ളിയിലെ കലാവേദിയുടെ 57ാം വാർഷികാഘോഷം ജൂൺ 15ന് കലാഭവനിൽ നടക്കും. വാർഷികത്തിൽ കായംകുളം കെ.പി.എ.സിയുടെ പ്രശസ്തമായ നാടകം ‘മുടിയനായ പുത്രൻ’ അരങ്ങേറും. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന് ശേഷം കെ.പി.എ.സിക്ക് കീഴിൽ ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ച നാടകമാണ് ‘മുടിയനായ പുത്രൻ’. തോപ്പിൽ ഭാസിയുടെ രചനയും ഒ.എൻ.വിയുടെ ഗാനങ്ങളും ദേവരാജന്റെ സംഗീതവും ആർട്ടിസ്റ്റ് സുജാതന്റെ രംഗശിൽപവും നാടകത്തെ ശ്രദ്ധേയമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.