ബംഗളൂരു: തന്നെ ഭരണത്തിൽനിന്ന് നീക്കാൻ രാജ്യത്തെയും രാജ്യത്തിന് പുറത്തെയും പ്രമുഖർ ഒന്നിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ശനിയാഴ്ച വൈകീട്ട് ചിക്കബല്ലാപുരയിൽ നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തടസ്സങ്ങളെയും മറികടന്ന് മുന്നോട്ടുപോവാൻ ‘നാരി ശക്തി’യുടെയും ‘മാതൃശക്തി’യുടെയും സുരക്ഷാ കവചം തനിക്കുചുറ്റുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷയാണ് തന്റെ സർക്കാറിന്റെ മുഖ്യപരിഗണന. കഴിഞ്ഞ 10 വർഷംകൊണ്ട് ഒരുകോടി വനിതകൾ ലക്ഷപതി ദീദി ആയി. അടുത്ത എന്റെ ലക്ഷ്യം മൂന്നുകോടി വനിതകളെ ലക്ഷപതി ദീദിയാക്കുകയാണ്. അവരുടെ വാർഷിക വരുമാനം ഒരു ലക്ഷത്തിന് മുകളിലെത്തിക്കും- മോദി പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ കർണാടകയിലെ ദേശീയപാതകൾ 25ൽ നിന്ന് 49 ആയി ഉയർന്നു. നന്ദി ഹിൽസ്, തായ് ഭുവനേശ്വരി, തായ് കോലാരമ്മ എന്നിവയെല്ലാം ഈ മേഖലയിലാണുള്ളത്.
ഈ പ്രദേശങ്ങളെ തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മോദി പറഞ്ഞു. ബംഗളൂരു നഗരത്തിൽ പാലസ് മൈതാനത്തും മോദി റാലി നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.