ബംഗളൂരു: വിളകൾക്ക് മിനിമം താങ്ങുവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ഡൽഹിയിൽ സംയുക്ത കിസാൻ മോർച്ച നടത്തുന്ന മാർച്ചിൽ പങ്കെടുക്കാൻ കർണാടകയിൽനിന്ന് സഞ്ചരിച്ച കർഷകരെ മധ്യപ്രദേശിലെ ഭോപാലിൽ റെയിൽവേ പൊലീസ് തടഞ്ഞു. സമ്പർക് ക്രാന്തി എക്സ്പ്രസ് തിങ്കളാഴ്ച പുലർച്ച മൂന്നോടെ സ്റ്റേഷനിൽ എത്തിയ വേളയിലാണ് തടഞ്ഞതെന്ന് കർഷക നേതാവ് പരശുറാം എതിൻഗുഡ്ഡ് പറഞ്ഞു. മൈസൂറു, ഹുബ്ബള്ളി എന്നിവിടങ്ങളിൽ നിന്നുള്ള 70 കർഷകരാണ് ‘ഡൽഹി ചലോ’സംഘത്തിലുള്ളത്.
റെയിൽവേ പൊലീസ് എല്ലാവരെയും ജില്ല അധികൃതർക്ക് കൈമാറി. പൊലീസിന്റെ ബലപ്രയോഗത്തിൽ കർഷക വനിതക്ക് പരിക്കേറ്റതായി പരശുരാം അറിയിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് മാറ്റിനിർത്തിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയില്ല. മരുന്നുകൾ കഴിക്കേണ്ട കർഷകർ ആവശ്യപ്പെട്ട ചൂടുവെള്ളംപോലും ലഭ്യമാക്കിയില്ല. അറസ്റ്റു ചെയ്ത കർഷകരെ വിട്ടയച്ച് ഡൽഹി മാർച്ചിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ബി.ജെ.പി സർക്കാറിന്റെ കുടിലതയാണ് കർഷകരെ തടഞ്ഞ നടപടിയിലൂടെ പ്രകടമാകുന്നതെന്ന് അദ്ദേഹം ‘എക്സി’ൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.