ബംഗളൂരു: കർണാടക ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹെഗ്ഡെ നഗറിൽ പ്രവർത്തിച്ച് വരുന്ന ഹജ്ജ് ക്യാമ്പിന്റെ പ്രവർത്തനം ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റും കൽപറ്റ എം.എൽ.എയുമായ ടി. സിദ്ദീഖ്. ഹജ്ജ് ക്യാമ്പ് സന്ദർശിച്ച് വളന്റിയർമാർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികളടക്കമുള്ള 11,000 ഹാജിമാർ 36 വിമാനങ്ങളിലായി യാത്ര തിരിക്കുന്ന ക്യാമ്പിൽ കെ.പി.സി.സി മൈനോറിറ്റി വളന്റിയർമാർ അടക്കമുള്ള വിവിധ സംഘടന പ്രവർത്തകർ പങ്കെടുക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഇത്തരം ക്യാമ്പുകൾ എല്ലാ സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും വിവിധ സംഘടന പ്രവർത്തകരെ സേവനത്തിന് നിയോഗിക്കുന്നത് ശ്ലാഘനീയമായ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവർത്തകർക്കൊപ്പം കർണാടക മൈനോറിറ്റി കോൺഗ്രസ് ജനറൽ സെക്രട്ടറി പി.സി. മുനീർ, പി. സിയാദ്, സുബൈർ കായക്കൊടി, മുഹമ്മദ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.