ക​ർ​ണാ​ട​ക നി​യ​മ​നി​ർ​മാ​ണ കൗ​ൺ​സി​ലി​ലെ ഒ​ഴി​വു​ള്ള സീ​റ്റി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 12ന്

​ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​നി​ർ​മാ​ണ കൗ​ൺ​സി​ലി​ൽ ഒ​ഴി​വു​ള്ള ഒ​രു സീ​റ്റി​ലേ​ക്ക് ജൂ​ലൈ 12ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​റി​യി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി ജ​ഗ​ദീ​ഷ് ഷെ​ട്ട​ർ രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 2028 ജൂ​ൺ അ​വ​സാ​നം​വ​രെ ഷെ​ട്ട​റി​ന് കൗ​ൺ​സി​ലി​ൽ കാ​ലാ​വ​ധി​യു​ണ്ടാ​യി​രി​ക്കെ​യാ​ണ് രാ​ജി.

2023ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ​രി​ഭ​വി​ച്ച് ബി.​ജെ.​പി വി​ട്ട ജ​ഗ​ദീ​ഷ് ഷെ​ട്ട​ർ (68) കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​രു​ന്നു. കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ ധാ​ർ​വാ​ഡ് സെ​ൻ​ട്ര​ൽ സീ​റ്റി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും ബി.​ജെ.​പി സ്ഥാ​നാ​ർ​​ഥി​യോ​ട് തോ​റ്റു. പി​ന്നീ​ട് കോ​ൺ​ഗ്ര​സ് എം.​എ​ൽ.​സി പ​ദ​വി ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് അ​ദ്ദേ​ഹം എം.​എ​ൽ.​സി പ​ദ​വി രാ​ജി​വെ​ച്ച് ബി.​ജെ.​പി​യി​ലേ​ക്ക് തി​രി​ച്ചു​പോ​യി. ബെ​ള​ഗാ​വി​യി​ൽ ബി.​ജെ.​പി സീ​റ്റ് ന​ൽ​കി. കോ​ൺ​ഗ്ര​സി​ന്റെ മൃ​ണാ​ൾ ഹെ​ബ്ബാ​ൾ​ക്ക​റെ തോ​ൽ​പി​ച്ച് ജ​ഗ​ദീ​ഷ് ഷെ​ട്ട​ർ എം.​പി​യാ​യി.

കൗ​ൺ​സി​ൽ സീ​റ്റി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വി​ജ്ഞാ​പ​നം ജൂ​ൺ 25ന് ​പു​റ​പ്പെ​ടു​വി​ക്കും. ജൂ​ലൈ ര​ണ്ടാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. ജൂ​ലൈ മൂ​ന്നി​ന് സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും. ജൂ​ലൈ അ​ഞ്ചി​ന​കം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാം. 12ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും.

Tags:    
News Summary - By-election to a vacant seat in the Karnataka Legislative Council The election is on the 12th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.