ബംഗളൂരു: കർണാടകയിൽ കഴിഞ്ഞ മാർച്ച് ഒന്നിനും മേയ് 31നുമിടക്ക് ലഭിച്ചത് ശരാശരിയേക്കാൾ 31 ശതമാനം അധിക മഴ. സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ മഴ 25 ശതമാനം കുറഞ്ഞിരുന്നു. ഈ വർഷം ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 10 വരെയായി ശരാശരി 6.6 ശതമാനം അധിക മഴ ലഭിച്ചിട്ടുണ്ട്. ‘ലാ നിന’ പ്രതിഭാസംമൂലം വടക്കുകിഴക്കൻ മൺസൂണിലും അധിക മഴ ലഭിക്കുമെന്നും ഇത് ഡിസംബർ അവസാനം വരെ തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്.
തുമകൂരു, ബെളഗാവി, ദാവൻഗരെ എന്നീ ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അധിക മഴ ലഭിച്ചത്. വേനൽ മഴയിൽ സംസ്ഥാനത്ത് വ്യാപക കൃഷിനാശമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.