ക​ർ​ണാ​ട​ക ആ​ർ.​ടി.​സി 1500 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ ബ​സ് സ​ർ​വി​സ് തു​ട​ങ്ങു​ന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ആ​ർ.​ടി.​സി 1500 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ബ​സ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് അ​ഹ്മ​ദാ​ബാ​ദി​ലേ​ക്കും ഒ​ഡി​ഷ​യി​ലെ പു​രി​യി​ലേ​ക്കു​മാ​ണ് ദി​വ​സേ​ന സ​ർ​വി​സ് ന​ട​ത്തു​ക. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മു​ള്ള ബ​സ് സ​ർ​വി​സാ​വും ഇ​ത്.

ബം​ഗ​ളൂ​രു-​മും​ബൈ, ബം​ഗ​ളൂ​രു-​ശി​ർ​ദി സ​ർ​വി​സു​ക​ളാ​ണ് (1000 കി​ലോ​മീ​റ്റ​ർ) നി​ല​വി​ൽ ഏ​റ്റ​വും ദൈ​ർ​ഘ്യ​മു​ള്ള​ത്. യൂ​റോ​പ്യ​ൻ മാ​തൃ​ക​യി​ലു​ള്ള എ.​സി സ്ലീ​പ്പ​ർ ബ​സു​ക​ളാ​ണ് പു​തി​യ സ​ർ​വി​സു​ക​ൾ​ക്ക് അ​യ​ക്കു​ക​യെ​ന്ന് ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ന്ധ്ര​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, ഒ​ഡി​ഷ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് പു​തി​യ സ​ർ​വി​സു​ക​ൾ ക​ട​ന്നു​പോ​കു​ക. ഈ ​സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​നു​മ​തി ല​ഭി​ച്ച​ശേ​ഷം സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കും. ര​ണ്ട് റൂ​ട്ടി​ലേ​ക്കും ര​ണ്ട് ബ​സു​ക​ൾ വീ​ത​മാ​ണ് അ​നു​വ​ദി​ക്കു​ക. ഇ​രു​ദി​ശ​ക​ളി​ലേ​ക്കും ഓ​രോ​ന്നു വീ​തം ഓ​ടി​ക്കാ​നാ​ണി​ത്. യാ​ത്രാ​സ​മ​യം 28 മ​ണി​ക്കൂ​ർ ക​ണ​ക്കാ​ക്കു​ന്നു. 2500 രൂ​പ​യാ​വും ടി​ക്ക​റ്റ് നി​ര​ക്ക്.

Tags:    
News Summary - Karnataka RTC to start 1500 km long bus service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.