ശ​ബ​രി​മ​ല​യി​ലേ​ക്ക് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി വോ​ൾ​വോ ബ​സ്

ബം​ഗ​ളൂ​രു: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​സൗ​ക​ര്യം പ​രി​ഗ​ണി​ച്ച് ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി പ്ര​ത്യേ​ക ബ​സ് സ​ർ​വി​സ് ന​ട​ത്തും. ​ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പ​മ്പ (നി​ല​ക്ക​ൽ) വ​രെ​യാ​ണ് ഐ​രാ​വ​ത് വോ​ൾ​വോ എ.​സി ബ​സ് സ​ർ​വി​സ് ന​ട​ത്തു​ക. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക്ക് 1.50ന് ​ശാ​ന്തി​ന​ഗ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​ണ് ബ​സ് പു​റ​പ്പെ​ടു​ക. തു​ട​ർ​ന്ന് സാ​റ്റ​ലൈ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി ഉ​ച്ച​ക്ക് 2.30ന് ​പു​റ​പ്പെ​ടും. പി​റ്റേ​ദി​വ​സം രാ​വി​ലെ 6.30നാ​ണ് ബ​സ് പ​മ്പ​യി​ൽ എ​ത്തു​ക.

യാ​ത്ര​ക്കാ​ർ​ക്ക് മൈ​സൂ​രു​വി​ൽ നി​ന്നും ബു​ക്ക് ചെ​യ്യാം. മൈ​സൂ​രു​വി​ൽ വൈ​കീ​ട്ട് 5.35നാ​ണ് ബ​സ് എ​ത്തു​ക. പ​മ്പ​യി​ൽ നി​ന്ന് തി​രി​ച്ച് വൈ​കീ​ട്ട് ആ​റു​മ​ണി​ക്ക് പു​റ​​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 7.30ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും. www.ksrtc.in സൈ​റ്റി​ലൂ​ടെ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

ഇ​തു​കൂ​ടാ​തെ ഒ​രു നോ​ൺ എ.​സി ബ​സ് കൂ​ടി പ​മ്പ​യി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തും. ഇ​തി​ന്റെ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

Tags:    
News Summary - Karnataka RTC Volvo Bus to Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.