ബംഗളൂരു: അപകട സ്ഥലങ്ങളിൽ സഹായത്തിനും അപകട മേഖലകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുമായി 20 ബൊലേറോ ജീപ്പുകൾ പുറത്തിറക്കി കർണാടക ആർ.ടി.സി. അടിയന്തര സേവന സർവിസായാണ് ഇവ പ്രവർത്തിക്കുക. ചെയർമാൻ എം. ചന്ദ്രപ്പ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. എട്ടുവർഷം മുമ്പ് ഇത്തരത്തിൽ 16 വാഹനങ്ങൾ കെ.എസ്.ആർ.ടി.സി അവതരിപ്പിച്ചിരുന്നു. ഇവ 24 മണിക്കൂറും സേവനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.