കർണാടക എൻട്രൻസ്: സ്പെഷ്യൽ സർവിസുമായി കർണാടക ആർ.ടി.സി

ബംഗളൂരു: കർണാടക എൻട്രൻസ് പരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികൾക്ക് സഹായമായി കർണാടക ആർ.ടി.സി. ഏപ്രിൽ 14, 16 തീയതികളിലായി കേരളത്തിൽ നിന്നും നാൽപതോളം അധിക സർവീസുകളാണ് പ്രഖ്യാപിച്ചത്.

ഉഗാദി, പെരുന്നാൾ, രണ്ടാം ശനി, വിഷു തുടങ്ങിയ ആഘോഷങ്ങളോടൊപ്പം എൻട്രൻസ് എക്സാം കൂടെ വന്നതോടെ കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ നേരത്തേ തീർന്നിരുന്നു. ട്രെയിനുകളിലും വെയ്റ്റിങ് ലിസ്റ്റുകൾ 200 കടന്നതോടെ അന്തർസംസ്ഥാന സ്വകാര്യബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരുന്നു. കർണാടക ആർ.ടി.സി നേരത്തേ കേരളത്തിലേക്ക് ഏപ്രിൽ 12 മുതൽ 17 വരെ അധിക സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു പുറമെയാണ് ഇപ്പോൾ കണ്ണൂർ, എറണാകുളം, കോട്ടയം, പാലക്കാട്, മൂന്നാർ, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് വീണ്ടും സർവീസുകൾ പ്രഖ്യാപിച്ചത്.

കർണാടക ആർ.ടി.സിയുടെ വെബ്സൈറ്റ് വഴി നാലു ടിക്കറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്യുമ്പോൾ അഞ്ചുശതമാനവും മടക്കയാത്രക്കുള്ള ടിക്കറ്റ് കൂടെ അതോടൊപ്പം ബുക്ക് ചെയ്യുകയാണെങ്കിൽ 10 ശതമാനം നിരക്കിളവും ലഭിക്കും.

Tags:    
News Summary - Karnataka RTC with special service for entrance examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.