യുവജനോത്സവ വിജയികൾ കേരള സമാജം ഭാരവാഹികളോടൊപ്പം

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് സമാപനം

ബംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് സമാപനം. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എജുക്കേഷന്‍ ട്രസ്റ്റ് കാമ്പസില്‍ മൂന്ന് വേദികളിലായി മത്സരങ്ങള്‍ നടന്നു. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ ‌ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി റജികുമാര്‍, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, കള്‍ച്ചറല്‍ സെക്രട്ടറി വി. മുരളീധരൻ, അസി. സെക്രട്ടറി വി.എല്‍. ജോസഫ്, കെ.എന്‍.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ ഹരി കുമാർ, വിനേഷ്, സുജിത്, രതീഷ് രാം, സുധ സുധീർ, ഷൈമ രമേഷ്, ദിവ്യ മുരളി, രമ്യ ഹരികുമാർ, സുരേഷ് കുമാർ, വിധികര്‍ത്താക്കളായ ആര്‍.എല്‍.വി സണ്ണി, ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു. 18 ഇനങ്ങളില്‍ അഞ്ചു മുതല്‍ 21 വയസ്സുവരെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായായിരുന്നു മത്സരം. സബ് ജൂനിയര്‍ വിഭാഗത്തില്‍ ആതിര ബി. മേനോനും ജൂനിയര്‍ വിഭാഗത്തില്‍ ഗൗരി വിജയും കലാതിലകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

വിജയികൾ:

സബ് ജൂനിയർ വിഭാഗം (ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ക്രമത്തിൽ): ഭരതനാട്യം -സ്‌മൃതി കൃഷ്ണകുമാർ, അദിതി പ്രദീപ്, ആതിര ബി. മേനോൻ കുച്ചുപ്പുടി -സ്‌മൃതി കൃഷ്ണകുമാർ, ആതിര ബി. മേനോൻ, അനുഷ്ക സത്യജിത്, വേദിക വെങ്കട്. മോഹിനിയാട്ടം -ആതിര ബി. മേനോൻ, വേദിക വെങ്കട്, അഞ്ജന ജി.കെ, നാടോടി നൃത്തം -ആതിര ബി. മേനോൻ, അനീറ്റ ജോജോ, സ്‌മൃതി കൃഷ്ണകുമാർ, അഞ്ജന ജി.കെ., സംഘ നൃത്തം -അമേയ ആൻഡ് ടീം, ശാസ്ത്രീയ സംഗീതം -സർവേഷ് വി. ഷേണായ്, ആദ്യ മനോജ് കെ., ദക്ഷ് എൻ. സ്വരൂപ്, ലളിതഗാനം -അക്ഷര എൻ., ദക്ഷ് എൻ. സ്വരൂപ്, വേദിക വെങ്കട്, നാടൻ പാട്ട് -ഇഷ നവീൻ, ദക്ഷ് എൻ സ്വരൂപ്, ആദ്യ മനോജ് കെ., മാപ്പിള പാട്ട് -അക്ഷര എൻ, ആദ്യ മനോജ് കെ, അദ്വൈത കെ.പി, പദ്യം ചൊല്ലൽ -ദക്ഷ് എൻ സ്വരൂപ്, ആന്യ വിജയകൃഷ്ണൻ, അക്ഷര എൻ, മോണോ ആക്റ്റ് -ആതിര ബി. മേനോൻ, അനീറ്റ ജോജോ, പ്രസംഗ മത്സരം -അനീറ്റ ജോജോ,. അദ്വൈത കെ.പി.,


 


ജൂനിയര്‍ വിഭാഗം കലാതിലകം ഗൗരി വിജയ്,സബ് ജൂനിയര്‍ വിഭാഗം കലാതിലകം ആരതി ബി. മേനോൻ

ജൂനിയർ വിഭാഗം: ഭരതനാട്യം -വൈമിത്ര വിനോദ്, ഗൗരി വിജയ്, ഇഷിതാ നായർ, മഹിക കെ ദാസ്, കുച്ചുപ്പുടി -ഗൗരി വിജയ്, നിവേദ്യ നായർ, വൈമിത്ര വിനോദ്, മോഹിനിയാട്ടം -ഗൗരി വിജയ്, മഹിക കെ. ദാസ്, നിവേദ്യ നായർ, വൈമിത്ര വിനോദ്, നാടോടി നൃത്തം -ഗൗരി വിജയ്, നിവേദ്യ നായർ, ഇഷിത നായർ, ശാസ്ത്രീയ സംഗീതം -മിതാലി പി, മഹിക കെ. ദാസ്, ഭദ്ര നായർ, ലളിതഗാനം -മിതാലി പി. രുദ്ര കെ. നായർ, നിവേദ്യ നായർ, മാപ്പിള പാട്ട് -മിതാലി പി, മുഹമ്മദ് ഷഫ്‌നാസ് അലി. നാടൻ പാട്ട് -മിതാലി പി, വൈമിത്ര വിനോദ്, രുദ്ര കെ നായർ, പദ്യം ചൊല്ലൽ -മിതാലി പി., രുദ്ര കെ. നായർ, മോണോ ആക്റ്റ് -വൈമിത്ര വിനോദ്, ഇഷിത നായർ.

Tags:    
News Summary - Karnataka youth festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.