പാ​ള​ത്തി​ലെ മ​ണ്ണി​ടി​ച്ചി​ൽ

സ​ക​ലേ​ഷ്പു​ര​യി​ൽ പാ​ള​ത്തി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ

മം​ഗ​ളൂ​രു: ബം​ഗ​ളൂ​രു-​മം​ഗ​ളൂ​രു റൂ​ട്ടി​ൽ റെ​യി​ൽ പാ​ള​ത്തി​ൽ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് നീ​ക്കം ചെ​യ്ത് സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്കി​ടെ സ​മീ​പ​ത്ത് വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ. ഇ​തേ​ത്തു​ട​ർ​ന്ന് ബം​ഗ​ളൂ​രു ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് (16511) തി​ങ്ക​ളാ​ഴ്ച​യും ക​ണ്ണൂ​ർ-​ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് (16512) തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലും സേ​ലം വ​ഴി സ​ർ​വി​സ് തു​ട​രും.

ഈ ​ട്രെ​യി​നു​ക​ൾ ഞാ​യ​റാ​ഴ്ച ഷൊ​ർ​ണൂ​ർ-​സേ​ലം റൂ​ട്ടി​ൽ വ​ഴി​തി​രി​ച്ചു വി​ടു​ക​യും ശ​നി​യാ​ഴ്ച ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബം​ഗ​ളൂ​രു-​മം​ഗ​ളൂ​രു റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തേ​ണ്ട മ​റ്റു ട്രെ​യി​നു​ക​ൾ ബു​ധ​നാ​ഴ്ച​വ​രെ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.വെ​ള്ളി​യാ​ഴ്ച ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് നീ​ക്കി ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​ൻ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി സ​ക​ലേ​ഷ്പു​ര​ക്കും ബ​ള്ളു​പേ​ട്ട​ക്കും ഇ​ട​യി​ൽ അ​ച​ങ്കി മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ഞ്ഞ​ത്. നീ​ക്കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച ഹി​റ്റാ​ച്ചി യ​ന്ത്ര​ത്തി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണ് വീ​ണ് പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.

യ​ന്ത്രം ഓ​പ​റേ​റ്റ​ർ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.മ​ണ്ണും കൂ​റ്റ​ൻ പാ​റ​ക്ക​ഷ​ണ​ങ്ങ​ളും പാ​ള​ത്തി​ൽ വീ​ഴു​ന്ന​തി​നാ​ൽ നീ​ക്കം ചെ​യ്യ​ൽ ദു​ഷ്ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ർ​വാ​ർ-​ബം​ഗ​ളൂ​രു (16596), ബം​ഗ​ളൂ​രു-​മു​രു​ഡേ​ശ്വ​ർ (16585) എ​ക്സ്പ്ര​സ്, മം​ഗ​ളൂ​രു-​വി​ജ​യ​പു​ര (07378), യ​ശ്വ​ന്ത്പു​ർ-​കാ​ർ​വാ​ർ (16515), മം​ഗ​ളൂ​രു-​യ​ശ്വ​ന്ത്പു​ർ (16576) എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.


Tags:    
News Summary - Sakaleshpura Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.