ബംഗളൂരു: ഓണക്കാലത്ത് ബംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്ക് കർണാടക ആർ.ടി.സി രണ്ട് പ്രത്യേക ബസുകൾ അനുവദിച്ചു. ആഗസ്റ്റ് 25ന് രാത്രി 8.14നും 8.30നും എ.സി ബസ് ബംഗളൂരുവിൽനിന്ന് പുറപ്പെടും. ഓണക്കാലത്തെ യാത്രത്തിരക്ക് കണക്കിലെടുത്തും സ്വകാര്യ ബസുകളുടെ വൻ നിരക്ക് ഒഴിവാക്കാനും പ്രത്യേക ബസുകൾ വേണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി കർണാടക ഗതാഗതമന്ത്രി രാമലിംഗറെഡ്ഡിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ബസുകൾ അനുവദിച്ചത്. ഓണമടക്കമുള്ള ആഘോഷസമയങ്ങളിൽ വൻ നിരക്കാണ് സ്വകാര്യബസുകൾ ഈടാക്കുന്നത്. ട്രെയിനുകളിലും മറ്റും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കേരള ആർ.ടി.സിയും ഓണത്തിരക്ക് പരിഗണിച്ച് വിവിധ ദിവസങ്ങളിൽ പ്രത്യേക ബസുകൾ ഓടിക്കുന്നുണ്ട്. ഇവയിലെ ടിക്കറ്റുകൾ തീരുന്ന മുറക്ക് കൂടുതൽ ബസുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.