ബംഗളൂരു: ബംഗളൂരുവിൽനിന്ന് തൃശൂരിലേക്കു പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ബംഗളൂരു നഗരത്തിൽ ബസ് ടൗൺഹാളിന് സമീപം കാറുമായി കൂട്ടിയിടിച്ചു. രാത്രി എട്ടോടെ ടൗൺഹാളിനടുത്താണ് അപകടം. കാർ യാത്രക്കാരുടെ പരാതിയിൽ പൊലീസ് ഇടപെട്ടതിനെത്തുടർന്ന് യാത്രക്ക് തടസ്സം നേരിട്ടു.
തുടർന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തകർ അൾസൂർ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പൊലീസുമായും കാറുടമയുമായും സംസാരിച്ച് പ്രശ്നം പരിഹരിച്ചു. ഒരാഴ്ച മുമ്പും മൈസൂരു റോഡിൽ കെ.എസ്.ആർ.ടി.സി സമാന രീതിയിൽ അപകടത്തിൽപെട്ടിരുന്നു. അന്നും എം.എം.എ പ്രവർത്തകരുടെ ഇടപെടലാണ് തുടർയാത്രക്ക് സഹായകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.