കേ​ര​ള​സ​മാ​ജം ബാം​ഗ്ലൂ​ർ നോ​ർ​ത്ത് വെ​സ്റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് മ​ല്ല​സാ​ന്ദ്ര മു​ൻ കോ​ർ​പ​റേ​റ്റ​ർ എ​ൻ. ലോ​കേ​ഷ് ഗൗ​ഡ സ​മാ​ജം പ്ര​സി​ഡ​ന്റ് എം.​വി. വി​ജ​യ​ൻ, സെ​ക്ര​ട്ട​റി ബി​ജു ജേ​ക്ക​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് തി​രി​തെ​ളി​ക്കു​ന്നു

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് മെഡിക്കൽ ക്യാമ്പ്

ബംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ എം.എസ്. രാമയ്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ടി ദാസറഹള്ളിയിലെ സമാജം കെട്ടിടത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മല്ലസാന്ദ്ര മുൻ കോർപറേറ്റർ എൻ. ലോകേഷ് ഗൗഡ ഉദ്ഘാടനം ചെയ്തു.

പൊതുരോഗങ്ങൾ, ത്വഗ് രോഗങ്ങൾ, അസ്ഥിരോഗം, നേത്രരോഗം, ചെവി- മൂക്ക് - തൊണ്ട രോഗങ്ങൾ, ദന്തരോഗങ്ങൾ, ഹൃദ്രോഗം, ശിശു രോഗം, പ്രസവ ശുശ്രൂഷ -സ്ത്രീജന്യ രോഗങ്ങൾ തുടങ്ങിയവയിൽ വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി നൽകി. രക്തസമ്മർദ പരിശോധനക്കും പ്രമേഹ നിർണയത്തിനും പ്രത്യേകം വിഭാഗം പ്രവർത്തിച്ചു.

തുടർചികിത്സ ആവശ്യമായിവന്ന രോഗികൾക്ക് ആശുപത്രി പ്രിവിലേജ് കാർഡുകൾ നൽകി. പ്രസിഡന്റ് എം.വി. വിജയൻ, സെക്രട്ടറി ബിജു ജേക്കബ്, വൈസ് പ്രസിഡൻറ് എം. രാമചന്ദ്രൻ, ജോ. സെക്രട്ടറിമാരായ സത്യനാഥൻ ബാബു, എസ്.എസ്. വിശ്വനാഥൻ പിള്ള, ജോ. ട്രഷറർ മുരളി, വൈദ്യസഹായ നിധി ചെയർമാൻ ഹരികൃഷ്ണ, കൺവീനർ ശിവപ്രസാദ്, ഗോപിനാഥൻ നായർ, ലക്ഷ്മി വിശ്വനാഥ്, ഗോപാലകൃഷ്ണൻ, സ്മികേഷ്, ഗോപകുമാർ, ഷാജിമോൻ, സുഗതകുമാരൻ നായർ, ബാലചന്ദ്രൻ, അശോകൻ, അക്ഷയ് കുമാർ, സോമരാജൻ പിള്ള, വിജയൻ പിള്ള, രവികുമാർ, ഓമനക്കുട്ടൻ പിള്ള, സുകുമാരൻ നായർ, രാജീവ്, സുജാതൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Tags:    
News Summary - Kerala Samajam Bangalore North West Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.