ബംഗളൂരു: കേരള സമാജം ദൂരവാണി നഗർ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യസായാഹ്നം ശനിയാഴ്ച നടക്കും. വൈകീട്ട് നാലിന് കെ.ആര് പുരം റെയിൽവേ സ്റ്റേഷനു പിൻവശം വിജനപുര ജൂബിലി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യകാരൻ പി.എഫ്. മാത്യൂസ് ‘സാഹിത്യത്തിന്റെ സാംസ്കാരിക സ്വാധീനം’ എന്ന വിഷയത്തിൽ സംസാരിക്കും. സമാജം മുൻ പ്രസിഡന്റും സാഹിത്യ വിഭാഗം ചെയർമാനുമായ എം.എസ്. ചന്ദ്രശേഖരൻ സംവാദം ഉദ്ഘാടനം ചെയ്യും.
തുടർന്ന് നടക്കുന്ന ചർച്ചയിൽ ബംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക രംഗത്തെ പ്രഗല്ഭരും ചർച്ചയിൽ പങ്കെടുക്കും. പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷതവഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9008273313.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.