ബംഗളൂരു: കേരളസമാജം ബംഗളൂരു കെ.ആർ പുരം സോൺ പൊന്നോണ സംഗമം ഒക്ടോബർ 15ന് രാവിലെ 10ന് കെ.ആർ പുരം എം.ടി.ബി കൺവെൻഷൻ സെന്ററിൽ നടക്കും. കേരള മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.ആർ പുരം സോൺ ചെയർമാൻ എം. ഹനീഫ് അധ്യക്ഷത വഹിക്കും.
കെ.ആർ പുരം എം.എൽ.എ ബൈരതി ബസവരാജ്, കർണാടക പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ എം.വി. രാജീവ് ഗൗഡ, കവി മധുസൂദനൻ നായർ, സിനിമതാരം ജോണി ആന്റണി, ഗോകുലം വൈസ് ചെയർമാൻ വി.സി. പ്രവീൺ, നിർവാണ ഇൻഡസ്ട്രിയൽ എം.ഡി അനിൽ കുമാർ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ സംബന്ധിക്കും. ചെണ്ടമേളം, അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികൾ, പൊതുസമ്മേളനം, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ, ഓണസദ്യ, പിന്നണി ഗായകരായ വിവേകാനന്ദൻ, ദുർഗ വിശ്വനാഥ് എന്നിവർ നയിക്കുന്ന മെഗാഷോ എന്നിവ ഉണ്ടായിരിക്കുമെന്ന് സോൺ കൺവീനർ ദിനേശൻ, പ്രോഗ്രാം കൺവീനർ കെ.എസ്. ഷിബു എന്നിവർ അറിയിച്ചു. ഫോൺ: 9886596748, 9704385828
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.