ബംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ കാരുണ്യ പ്രവര്‍ത്തനമായ ‘സ്നേഹ സാന്ത്വന’ത്തിന്റെ ഭാഗമായുള്ള പാലിയേറ്റിവ് കെയറിന്റെ (ഗൃഹകേന്ദ്രീകൃത പരിചരണം) പ്രവര്‍ത്തനം ശനിയാഴ്ച ആരംഭിക്കും. ബി.ടി.എം ലേ ഔട്ടിലുള്ള ആശ ഹോസ്പിറ്റലിൽ ഡോ. ശ്രീനാഥ് പാലിയേറ്റിവ് കെയറിന്റെ ഉദ്ഘാടനം ചെയ്യും.
കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഒരു ഡോക്ടറും നഴ്സും സഹായിയും അടങ്ങുന്ന സംഘമാണ് രോഗികളെ വീടുകളിലെത്തി പരിചരിക്കുക. ഇതിനായി രണ്ട് ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അർബുദം, പക്ഷാഘാതം, നട്ടെല്ലിനു ക്ഷതം, നാഡി സംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, കടുത്ത മാനസിക രോഗങ്ങള്‍, പ്രമേഹം, വർധക്യജന്യ രോഗങ്ങള്‍ തുടങ്ങി ദീര്‍ഘകാല പരിചരണവും ചികിത്സയും മറ്റു നിരവധി രോഗങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്കും കിടപ്പിലായവര്‍ക്കും ഗൃഹകേന്ദ്രീകൃത ചികിത്സയും പരിചരണവും ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ച വ്യക്തികള്‍ക്കും അതുവഴി ദുരിതമനുഭവിക്കുന്ന കുടുംബത്തിനും ആവശ്യമായ പരിചരണവും പരിശീലനവും നല്‍കുക, പുറമേ ഇവര്‍ക്ക് പരിചരണത്തിനാവശ്യമായ പരിചരണോപകരണങ്ങളും മരുന്നുകളും ആവശ്യമുള്ളിടത്ത് എത്തിച്ചുകൊടുക്കുന്ന കര്‍മ പദ്ധതിക്കാണ് കേരള സമാജം രൂപം നല്‍കുന്നതെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജികുമാര്‍, വൈസ് പ്രസിഡന്റ് പി.കെ. സുധീഷ് എന്നിവര്‍ അറിയിച്ചു. ഇന്ദിരാ നഗറിലുള്ള കേരള സമാജം ഓഫിസ് കേന്ദ്രമാക്കിയായിരിക്കും പദ്ധതി പ്രവര്‍ത്തിക്കുക.
നിലവില്‍ സ്നേഹ സാന്ത്വനം പരിപാടിയുടെ ഭാഗമായി അഞ്ച് ആംബുലന്‍സുകളും ഒമ്പത് ഡയാലിസിസ് യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് ഫോൺ: 98454 39090, 9845222688.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.