ബംഗളൂരു: ബംഗളൂരു കേരള സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന തിരുവാതിര മത്സരം ഫെബ്രുവരി നാലിന് നടക്കും. കേരള സമാജം വനിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മത്സരം ഇന്ദിര നഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ആരംഭിക്കും.
ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് 20,000 രൂപയും റോളിങ് ട്രോഫിയും രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 10,000 രൂപയും ട്രോഫിയും മൂന്ന് ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. ഒരു ടീമില്‍ പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാം. തിരുവാതിരക്ക് വായ്പാട്ട് അനുവദിക്കും. സമയപരിധി 10 മിനിറ്റായിരിക്കും.
മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള സമാജം വനിത വിഭാഗം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ ദിവ്യ മുരളി, രമ്യ ഹരികുമാര്‍ എന്നിവര്‍ അറിയിച്ചു.
ഇതുസംബന്ധിച്ച കൂടിയാലോചന യോഗത്തില്‍ കേരള സമാജം വനിത വിഭാഗം ചെയര്പേഴ്സന് കെ. റോസി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ലൈല രാമചന്ദ്രൻ, സീന മനോജ്, അമൃത സുരേഷ്, ഷൈമ രമേഷ്, സുധ വിനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. വിശദവിവരങ്ങള്‍ക്ക്: 8861978471, 9036876989
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.