ബംഗളൂരു: നമ്മുടെ രാജ്യത്തെ തെറ്റായ ഭക്ഷണ രീതികളാണ് മിക്ക രോഗങ്ങൾക്കും കാരണമെന്ന് പത്മശ്രീ ഡോ. കാദർ വാലി. ശരീരത്തിനിണങ്ങാത്ത ഭക്ഷണക്രമംകൊണ്ട് രാജ്യത്തെ കുട്ടികൾക്ക് ടൈപ് ബി പ്രമേഹവും മാനസിക വൈകല്യങ്ങളും ഉണ്ടാകുന്നു. യുവജനങ്ങൾ ക്രമംതെറ്റിയുള്ള ജീവിതത്തിലേക്ക് നീങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവിൽ നടന്നുവന്ന കിസാൻ സർവിസ് സൊസൈറ്റി ദേശീയ സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതശൈലി രോഗങ്ങൾ വെറും മൂന്നു മാസം കൃത്യമായി ചോളം ഉൾപ്പെട്ട ഭക്ഷണം കഴിച്ചാൽ മാറാവുന്നതേയുള്ളൂ. എന്നാൽ, ഈ ഭക്ഷണക്രമം പിന്തുടർന്നാൽ കുത്തകകളുടെ ബിസിനസ് തകർന്നടിയുമെന്നും ഇതിനാൽ അത് പ്രോൽസാഹിപ്പിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ട്രഷറർ ഡി.പി. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് തോമസ്, െക.സി ബേബി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജഗദ് ഗുരു ശ്രീ ശിവരാത്രി ദക്ഷി കേന്ദ്ര മഹാ സ്വാമിജി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷയും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമിടുന്ന സർക്കാറുകൾ കർഷകരുടെ രക്ഷയ്ക്കായി കൂടുതൽ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉൽപാദനച്ചെലവും ജീവിത ചെലവും കണക്കാക്കി ചുരുങ്ങിയ താങ്ങുവില വിളകൾക്ക് നൽകാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ ഫുഡ് റിസർച്ച് ടെക്നോളജിസ് ഡയറക്ടർ ഡോ. ശ്രീദേവി അന്നപൂർണ സിങ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ ചെയർമാൻ ജോസ് തയ്യിൽ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ആശിഷ് അരുൺ ബോസിലെ, പൈലി വാദിയാട്ട്, ആനി ജബാരാജ്, എസ്. സുരേഷ്, എം.ആർ. സുനിൽകുമാർ, റെനി ജേക്കബ്, എം.ടി തങ്കച്ചൻ, പുഷ്പലത എന്നിവർ സംസാരിച്ചു. സമാപനദിവസമായ ഞായറാഴ്ച രാവിലെ ദേശീയോദ്ഗ്രഥന റാലി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.