ബംഗളൂരു: ബംഗളൂരുവിലെ ചിക്കജാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ദേവനഹള്ളിയിലെ സ്വകാര്യ കമ്പനിയില്‍ കാഷ്യറായ കാഞ്ഞിരപ്പള്ളി കറിപ്ലാവ് പുതിയിടത്ത് ജിജിയുടെ മകന് ആശിഷ് ജിജി (28) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ടോടെ ജോലികഴിഞ്ഞ് സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസിടിച്ചാണ് അപകടം. തലയടിച്ച് റോഡിലേക്ക് വീണ ആശിഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്താണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമാസം മുമ്പാണ് ആശിഷിന്റെ ഇളയ സഹോദരന് അലന് അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചത്.
ബസ് ഡ്രൈവറെ ചിക്കജാല പൊലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആശിഷിന്റെ മൃതദേഹം കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രല്‍ പള്ളിയില്‍. മാതാവ്: ബീന. സഹോദരങ്ങള്‍: അഷിന്‍, പരേതനായ അലന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.