കെ.​ആ​ർ പു​രം-​വൈ​റ്റ്ഫീ​ൽ​ഡ് പാ​ത​യി​ൽ മെ​ട്രോ റെ​യി​ൽ​വേ സു​ര​ക്ഷ ക​മീ​ഷ​ണ​ർ അ​ഭ​യ് കു​മാ​ർ റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കെ.​ആ​ർ പു​രം-വൈ​റ്റ്ഫീ​ൽ​ഡ് മെ​ട്രോ: സു​ര​ക്ഷ പ​രി​ശോ​ധ​ന പൂ​ർ​ണം

ബൈ​യ​പ്പ​ന​ഹ​ള്ളി-​കെ.​ആ​ർ പു​രം പാ​ത നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ൽ

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ പ​ർ​പ്പി​ൾ ലൈ​നി​ന്റെ ഭാ​ഗ​മാ​യ കെ.​ആ​ർ പു​രം -വൈ​റ്റ്ഫീ​ൽ​ഡ് പാ​ത​യി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. മെ​ട്രോ റെ​യി​ൽ​വേ സു​ര​ക്ഷ ക​മീ​ഷ​ണ​ർ (സി.​എം.​ആ​ർ.​എ​സ്) അ​ഭ​യ് കു​മാ​ർ റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 13.71 കി​ലോ​മീ​റ്റ​ർ പാ​ത​യി​ലും അ​നു​ബ​ന്ധ സ്റ്റേ​ഷ​നു​ക​ളി​ലും മ​റ്റും മൂ​ന്നു ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. മെ​ട്രോ പാ​ത യാ​ത്ര​ക്കാ​യി തു​റ​ന്നു​ന​ൽ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള നി​ർ​ണാ​യ​ക പ​രി​ശോ​ധ​ന​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഇ​തോ​ടെ കെ.​ആ​ർ പു​രം മു​ത​ൽ വൈ​റ്റ് ഫീ​ൽ​ഡ് വ​രെ​യു​ള്ള പാ​ത​യി​ൽ മാ​ർ​ച്ചി​ൽ മെ​ട്രോ സ​ർ​വി​സ് ആ​രം​ഭി​ച്ചേ​ക്കും. രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​മേ​ഖ​ല​യി​ൽ ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​വും.

പാ​ത​യി​ലൂ​ടെ​യു​ള്ള വൈ​ദ്യു​തി പ്ര​സ​ര​ണം, സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത, വ​ള​വു​ക​ളു​ടെ പ​രി​ധി, മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, സ്റ്റേ​ഷ​നു​ക​ളി​ൽ രാ​ത്രി​യി​ലെ ലൈ​റ്റ് സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ശോ​ധ​ന​വി​ധേ​യ​മാ​ക്കി​യ​ത്. ബൈ​യ​പ്പ​ന​ഹ​ള്ളി​യി​ലെ ഓ​പ​റേ​ഷ​ന​ൽ ക​ൺ​ട്രോ​ൾ സെ​ന്റ​റും മെ​ട്രോ റെ​യി​ൽ​വേ സു​ര​ക്ഷ ക​മീ​ഷ​ണ​ർ പ​രി​ശോ​ധി​ച്ചു.

ന​മ്മ മെ​ട്രോ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ർ​പ്പി​ൾ ലൈ​നി​ൽ ബൈ​യ​പ്പ​ന​ഹ​ള്ളി മു​ത​ൽ വൈ​റ്റ് ഫീ​ൽ​ഡ് വ​രെ പാ​ത നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ബൈ​യ​പ്പ​ന​ഹ​ള്ളി ക​ഴി​ഞ്ഞാ​ൽ ബ​ന്നി​ഗ​ന​ഹ​ള്ളി, കെ.​ആ​ർ പു​രം, മ​ഹാ​ദേ​വ​പു​ര, ഗ​രു​ഡാ​ച​ര​പാ​ള​യ, ഹൂ​ഡി ജ​ങ്ഷ​ൻ, സീ​താ​രാ​മ പാ​ള​യ, കു​ന്ദ​ല​ഹ​ള്ളി, ന​ല്ലൂ​ർ ഹ​ള്ളി, സാ​ദ​ര​മം​ഗ​ല, പ​ട്ട​ന്തൂ​ർ അ​ഗ്ര​ഹാ​ര, കാ​ഡു​ഗൊ​ഡി, ച​ന്ന​സാ​ന്ദ്ര, വൈ​റ്റ്ഫീ​ൽ​ഡ് എ​ന്നി​വ​യാ​ണ് സ്റ്റേ​ഷ​നു​ക​ൾ.

ഇ​തി​ൽ കെ.​ആ​ർ പു​രം മു​ത​ൽ വൈ​റ്റ് ഫീ​ൽ​ഡ് വ​രെ​യു​ള്ള പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ബൈ​യ​പ്പ​ന​ഹ​ള്ളി മു​ത​ൽ കെ.​ആ​ർ പു​രം വ​രെ​യു​ള്ള 2.5 കി​ലോ​മീ​റ്റ​ർ പാ​ത നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ഈ ​പാ​ത ബം​ഗ​ളൂ​രു- സേ​ലം റെ​യി​ൽ​പാ​ത​യെ മു​റി​ച്ചു ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ മേ​ൽ​പാ​ല​ത്തി​ന് റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി വൈ​കി​യ​തോ​ടെ പ്ര​വൃ​ത്തി​യും നീ​ളു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ അ​നു​മ​തി ല​ഭി​ച്ച​തോ​​ടെ ട്രാ​ക്കി​ൽ ഓ​പ​ൺ വെ​ബ് ഗി​ർ​ഡ​ർ (ഒ.​ഡ​ബ്ല്യു.​ജി) സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വൈ​കാ​തെ ട്രാ​ക്കു​ക​ൾ സ്ഥാ​പി​ച്ച് ര​ണ്ടു മാ​സ​ത്തി​ന​കം പ​രീ​ക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ച്ചേ​ക്കും. സു​ര​ക്ഷ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ഈ ​വ​ർ​ഷം മ​ധ്യ​ത്തോ​ടെ കെ.​ആ​ർ പു​രം -ബൈ​യ​പ്പ​ന​ഹ​ള്ളി പാ​ത​യും സ​ർ​വി​സി​നാ​യി തു​റ​ന്നു​ന​ൽ​കാ​നാ​ണ് ബി.​എം.​ആ​ർ.​സി.​എ​ൽ നീ​ക്കം.

കെ.​ആ​ർ പു​രം, വൈ​റ്റ് ഫീ​ൽ​ഡ് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യം ന​മ്മ മെ​ട്രോ ഏ​ർ​പ്പെ​ടു​ത്തും. സ്റ്റേ​ഷ​നു​ക​ൾ​ക്കു സ​മീ​പം സ​ർ​വി​സ് റോ​ഡ് നി​ർ​മി​ക്കു​ക​യും ബി.​എം.​ടി.​സി ബ​സു​ക​ൾ​ക്ക് പാ​ർ​ക്കി​ങ്ങി​നാ​യി ബ​സ് ബേ ​ഒ​രു​ക്കു​ക​യും ചെ​യ്യും. വൈ​റ്റ് ഫീ​ൽ​ഡ്, കെ.​ആ​ർ പു​രം മെ​ട്രോ സ്റ്റേ​ഷ​നു​ക​ളെ തൊ​ട്ട​ടു​ത്ത റെ​യി​ൽ​വേ സ്റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ച്ച് ന​ട​പ്പാ​ല​വും ബി.​എം.​ആ​ർ.​സി.​എ​ൽ നി​ർ​മി​ക്കും.

Tags:    
News Summary - KR Puram-Whitefield Metro: Safety Check Completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.