ബംഗളൂരു: ഓണക്കാല അവധി ദിനങ്ങളോടനുബന്ധിച്ച് കേരള ആർ.ടി.സി സ്പെഷല്‍ സര്‍വിസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ശനിയാഴ്ച ആരംഭിക്കും. സെപ്റ്റംബർ ഒമ്പതു മുതൽ 23 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവിസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള 90 ബസുകൾക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസുകളും സർവിസ് നടത്തും. www.onlineksrtcswift.com എന്ന വെബ്സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകള്‍ ബുക്കിങ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ ഘട്ടംഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. അധിക ബസുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നൽകും. സുൽത്താൻ ബത്തേരി, മൈസൂരു, ബംഗളൂരു, സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ അധികമായി സപ്പോർട്ട് സർവിസിനായി ബസുകളും ജീവനക്കാരെയും ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സർവിസുകള്‍ക്കും ട്രിപ്പുകള്‍ക്കും നിരക്കില്‍ ഡിസ്കൗണ്ടുകള്‍ അനുവദിച്ചു. ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യാര്‍ഥം ലോക്കല്‍ കട്ട് ടിക്കറ്റ് റിസര്‍വേഷന്‍ ഒഴിവാക്കാന്‍ ഈ സര്വിസുകള്ക്കെല്ലാം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാൻഡ് ആയതിനാല്‍ അനുവദനീയമായ ഫ്ലക്സി നിരക്കിലുമായിരിക്കും സര്‍വിസ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.online.keralartc.com, www.onlineksrtcswift.com. ഫോൺ: 94470 71021.
09.09.2024 മുതല്‍ 22.09.2024 വരെ
1. കോഴിക്കോട്- ബംഗളൂരു (സൂപ്പർ ഫാസ്റ്റ്)- മാനന്തവാടി, കുട്ട വഴി (രാത്രി 8.15)
2. കോഴിക്കോട്- ബംഗളൂരു (സൂപ്പർ ഫാസ്റ്റ്)- മാനന്തവാടി, കുട്ട വഴി (രാത്രി 8.45)
3. കോഴിക്കോട്- ബംഗളൂരു (സൂപ്പർ ഫാസ്റ്റ്)- മാനന്തവാടി, കുട്ട വഴി (രാത്രി 9.15)
4. കോഴിക്കോട്- ബംഗളൂരു (സൂപ്പർ ഫാസ്റ്റ്)- മാനന്തവാടി, കുട്ട വഴി (രാത്രി 9.45)
5. കോഴിക്കോട്- ബംഗളൂരു (സൂപ്പർ ഫാസ്റ്റ്)- മാനന്തവാടി, കുട്ട വഴി (രാത്രി 10.15)
6. കോഴിക്കോട് - ബംഗളൂരു (സൂപ്പർ ഫാസ്റ്റ്)- മാനന്തവാടി, കുട്ട വഴി (രാത്രി 10.30)
7. കോഴിക്കോട്- ബംഗളൂരു (സൂപ്പർ ഫാസ്റ്റ്)- മാനന്തവാടി, കുട്ട വഴി (രാത്രി 10.50)
8. കോഴിക്കോട്- ബംഗളൂരു (സൂപ്പർ ഫാസ്റ്റ്)- മാനന്തവാടി, കുട്ട വഴി (രാത്രി 11.15)
9. മലപ്പുറം- ബംഗളൂരു (സൂപ്പർ ഫാസ്റ്റ്)- മാനന്തവാടി, കുട്ട വഴി (ഒന്നിടവിട്ട ദിവസങ്ങളിൽ- രാത്രി 8.00)
10. മലപ്പുറം- ബംഗളൂരു (സൂപ്പർ ഡീലക്സ്)- മാനന്തവാടി, കുട്ട വഴി (ഒന്നിടവിട്ട ദിവസങ്ങളിൽ- രാത്രി 8.00)
11. തൃശൂര്‍- ബംഗളൂരു (സൂപ്പർ എക്സ്പ്രസ്)- കോയമ്പത്തൂര്‍, സേലം വഴി (രാത്രി 7.45)
12. തൃശൂര്‍- ബംഗളൂരു (സൂപ്പർ എക്സ്പ്രസ്)- കോയമ്പത്തൂര്‍, സേലം വഴി (രാത്രി 9.15)
13. തൃശൂര്‍- ബംഗളൂരു (സൂപ്പർ ഫാസ്റ്റ്)- കോയമ്പത്തൂര്‍, സേലം വഴി (രാത്രി 10.15)
14. എറണാകുളം- ബംഗളൂരു (സൂപ്പർ ഡീലക്സ്)- കോയമ്പത്തൂര്‍, സേലം വഴി (വൈകീട്ട് 5.30)
15. എറണാകുളം- ബംഗളൂരു (സൂപ്പർ ഡീലക്സ്)- കോയമ്പത്തൂര്‍, സേലം വഴി (വൈകീട്ട് 6.30)
16. എറണാകുളം- ബംഗളൂരു (സൂപ്പർ ഡീലക്സ്)- കോയമ്പത്തൂര്‍, സേലം വഴി (രാത്രി 7.00)
17. എറണാകുളം- ബംഗളൂരു (സൂപ്പർ ഡീലക്സ്)- കോയമ്പത്തൂര്‍, സേലം വഴി (രാത്രി 7.30)
18. എറണാകുളം- ബംഗളൂരു (സൂപ്പർ ഡീലക്സ്)- കോയമ്പത്തൂര്‍, സേലം വഴി (രാത്രി 8.15)
19. അടൂര്‍- ബംഗളൂരു (സൂപ്പർ ഡീലക്സ്)- കോയമ്പത്തൂര്‍, സേലം വഴി (വൈകീട്ട് 5.30)
20. കൊല്ലം- ബംഗളൂരു (സൂപ്പർ എക്സ്പ്രസ്)- കോയമ്പത്തൂര്‍, സേലം വഴി (വൈകീട്ട് 6.00)
21. കോട്ടയം- ബംഗളൂരു (സൂപ്പർ ഡീലക്സ്)- കോയമ്പത്തൂര്‍, സേലം വഴി (വൈകീട്ട് 6.10)
22. കോട്ടയം- ബംഗളൂരു (സൂപ്പർ ഡീലക്സ്)- കോയമ്പത്തൂര്‍, സേലം വഴി (വൈകീട്ട് 7.10)
23. കണ്ണൂര്‍- ബംഗളൂരു (സൂപ്പർ ഫാസ്റ്റ്)- മട്ടന്നൂര്‍, ഇരിട്ടി വഴി (രാത്രി 8.10)
24. കണ്ണൂര്‍- ബംഗളൂരു (സൂപ്പർ ഫാസ്റ്റ്)- ഇരിട്ടി, കൂട്ടുപുഴ വഴി (രാത്രി 21.40)
25. കണ്ണൂര്‍- ബംഗളൂരു (സൂപ്പർ ഫാസ്റ്റ്)- ഇരിട്ടി, കൂട്ടുപുഴ വഴി (രാത്രി 10.10)
26. പയ്യന്നൂര്‍- ബംഗളൂരു (സൂപ്പർ എക്സ്പ്രസ്)- ചെറുപുഴ വഴി (വൈകീട്ട് 5.30)
27. തിരുവനന്തപുരം-ബംഗളൂരു (സൂപ്പർ ഡീലക്സ്)- നാഗര്‍കോവില്‍, മധുര വഴി (വൈകീട്ട് 6.00)
10.09.2024 മുതല്‍ 23.09.2024 വരെ
1. ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്)- കുട്ട, മാനന്തവാടി വഴി (രാത്രി 7.45)
2. ബംഗളൂരു- കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്) -കുട്ട, മാനന്തവാടി വഴി (രാത്രി 8.15)
3. ബംഗളൂരു- കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്)- കുട്ട, മാനന്തവാടി വഴി (രാത്രി 8.50)
4. ബംഗളൂരു- കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്)- കുട്ട, മാനന്തവാടി വഴി (രാത്രി 9.15)
5. ബംഗളൂരു- കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്)- കുട്ട, മാനന്തവാടി വഴി (രാത്രി 9.45)
6. ബംഗളൂരു- കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്)- കുട്ട, മാനന്തവാടി വഴി (രാത്രി 10.15)
7. ബംഗളൂരു- കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്)- മൈസൂരു, സുല്‍ത്താൻ ബത്തേരി വഴി (രാത്രി 10.50)
8. ബംഗളൂരു- കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്)- കുട്ട, മാനന്തവാടി വഴി (രാത്രി 11.15)
9. ബംഗളൂരു- മലപ്പുറം (സൂപ്പർ ഫാസ്റ്റ്)- മൈസൂരു, കുട്ട വഴി(ഒന്നിടവിട്ട ദിവസങ്ങളിൽ- രാത്രി 8.45)
10. ബംഗളൂരു- മലപ്പുറം (സൂപ്പർ ഡീലക്സ്.)- മൈസൂരു, കുട്ട വഴി (ഒന്നിടവിട്ട ദിവസങ്ങളിൽ- രാത്രി 8.45)
11. ബംഗളൂരു- തൃശൂര്‍ (സൂപ്പർ എക്സ്പ്രസ്)- കോയമ്പത്തൂര്‍, പാലക്കാട് വഴി (രാത്രി 7.15)
12. ബംഗളൂരു- തൃശൂര്‍ (സൂപ്പർ എക്സ്പ്രസ്)- കോയമ്പത്തൂര്‍, പാലക്കാട് വഴി (രാത്രി 9.15)
13. ബംഗളൂരു- തൃശൂര്‍ (സൂപ്പർ ഫാസ്റ്റ്)- കോയമ്പത്തൂര്‍, പാലക്കാട് വഴി (രാത്രി 10.15)
14. ബംഗളൂരു- എറണാകുളം (സൂപ്പർ ഡീലക്സ്)- കോയമ്പത്തൂര്‍, പാലക്കാട് വഴി (വൈകീട്ട് 5.30)
15. ബംഗളൂരു- എറണാകുളം (സൂപ്പർ ഡീലക്സ്)- കോയമ്പത്തൂര്‍, പാലക്കാട് വഴി (വൈകീട്ട് 6.30)
16. ബംഗളൂരു- എറണാകുളം (സൂപ്പർ ഡീലക്സ്)- കോയമ്പത്തൂര്‍, പാലക്കാട് വഴി (രാത്രി 7.30)
17. ബംഗളൂരു- എറണാകുളം (സൂപ്പർ ഡീലക്സ്)- കോയമ്പത്തൂര്‍, പാലക്കാട് വഴി (രാത്രി 7.45)
18. ബംഗളൂരു- എറണാകുളം (സൂപ്പർ ഡീലക്സ്)- കോയമ്പത്തൂര്‍, പാലക്കാട് വഴി (രാത്രി 8.30)
19. ബംഗളൂരു- അടൂര്‍ (സൂപ്പർ ഡീലക്സ്)- കോയമ്പത്തൂര്‍, പാലക്കാട് വഴി (വൈകീട്ട് 5.00)
20. ബംഗളൂരു- കൊല്ലം (സൂപ്പർ എക്സ്പ്രസ്)- കോയമ്പത്തൂര്‍, പാലക്കാട് വഴി (വൈകീട്ട് 5.30)
21. ബംഗളൂരു- കോട്ടയം (സൂപ്പർ ഡീലക്സ്)- കോയമ്പത്തൂര്‍, പാലക്കാട് വഴി (വൈകീട്ട് 6.10)
22. ബംഗളൂരു- കോട്ടയം (സൂപ്പർ എക്സ്പ്രസ്)- കോയമ്പത്തൂര്‍, പാലക്കാട് വഴി (രാത്രി 7.10)
23. ബംഗളൂരു- കണ്ണൂര്‍ (സൂപ്പർ ഫാസ്റ്റ്)- ഇരിട്ടി, മട്ടന്നൂര്‍ വഴി (രാത്രി 8.30)
24. ബംഗളൂരു- കണ്ണൂര്‍ (സൂപ്പർ ഫാസ്റ്റ്)- ഇരിട്ടി, മട്ടന്നൂര്‍ വഴി (രാത്രി 9.45)
25. ബംഗളൂരു- കണ്ണൂര്‍ (സൂപ്പർ ഫാസ്റ്റ്)- ഇരിട്ടി, കൂട്ടുപുഴ വഴി (രാത്രി 10.45)
26. ബംഗളൂരു- പയ്യന്നൂര്‍ (സൂപ്പർ എക്സ്പ്രസ്)- ചെറുപുഴ വഴി (രാത്രി 10.15)
27. ബംഗളൂരു- തിരുവനന്തപുരം (സൂപ്പർ ഡീലക്സ്)- നാഗര്‍കോവില്‍ വഴി (രാത്രി 7.30)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.