മംഗളൂരു: കെഎസ്ആർടിസി മംഗളൂരു ഡിവിഷൻ ഈ മാസം 15 മുതൽ "മംഗളൂരു ദസറ ദർശൻ"പ്രത്യേക ടൂർ പാക്കേജ് സർവീസ് നടത്തും.വിദ്യാർഥികൾക്കും മുതിർന്നവർക്കും ഉപയോഗപ്പെടുത്താവുന്ന അഞ്ച് പാക്കേജുകളാണ് തുടങ്ങുന്നതെന്ന് ഡിവിഷണൽ കൺട്രോളർ രാജേഷ് ഷെട്ടി പറഞ്ഞു.
ഒക്ടോബർ 24വരെ നടത്താനാണ് തീരുമാനം.യാത്രക്കാരുടെ പ്രതികരണം അനുകൂലമായാൽ 30 വരെ നീട്ടും.ദക്ഷിണ കന്നട ജില്ലയിലെ പ്രാധാന ക്ഷേത്രങ്ങൾ വഴി സഞ്ചരിക്കുന്ന പാക്കേജിന് നോൺ എസിയിൽ മുതിർന്നവർക്ക് 400 രൂപയും 06മുതൽ 12 വരേയുള്ള കുട്ടികൾക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്.എസിയിൽ ഇത് യഥാക്രമം 500രൂപ,400 രൂപ എന്നിങ്ങനെയും. ഉച്ചഭക്ഷണം, വൈകുന്നേരം ചായയും പലഹാരങ്ങളും ഉൾപ്പെടെയാണിത്.
കൊല്ലൂർ, ഉഡുപ്പി ക്ഷേത്രങ്ങൾ വഴി സഞ്ചരിക്കുന്ന രണ്ടാം പാക്കേജിനും നിരക്കുകൾ ഒന്നുതന്നെ. ഏറെ ആകർഷകം എന്ന് കരുതുന്ന മൂന്നാം പാക്കേജ് മംഗളൂരു -മടിക്കേരി യാത്രയാണ്. മുതിർന്നവർക്ക് 500 കുട്ടികൾക്ക് 400 രൂപ നിരക്കുകൾ നിശ്ചയിച്ച റൂട്ടിൽ എ.സി ബസുകളാണ് സർവീസ് നടത്തുക.അഭി വെള്ളച്ചാട്ടം,നിസർഗധാമ, സുവർണ ക്ഷേത്രം,ഹറങ്കി അണക്കെട്ട് എന്നിവ ഈ പാക്കേജിന്റെ ഭാഗമാണ്. മറ്റു രണ്ട് പാക്കേജുകൾ തയ്യാറാവുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.